കൊറോണയെ നേരിടാൻ വൻ പദ്ധതിയുമായി ബി.ജെ.പി: അഞ്ച് കുടുംബങ്ങൾക്ക് ഭക്ഷണം നൽകാൻ ഒരു കോടി പാർട്ടി അംഗങ്ങൾ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ദിവസേന അഞ്ച് കുടുംബങ്ങൾക്ക് ഭക്ഷണം നൽകാൻ സാധിക്കുന്ന ഒരുകോടി പാർട്ടി അംഗങ്ങളെ കണ്ടെത്തണമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ. വീഡിയോ കോൺഫറൻസ് വഴി സംസ്ഥാന പ്രസിഡന്റുമാർക്ക് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ഇതിനുള്ള നിർദ്ദേശം നൽകി കഴിഞ്ഞു.
അടച്ചുപൂട്ടൽ കാലയളവിൽ അഞ്ച് കുടുംബങ്ങൾക്ക് ഭക്ഷണം നൽകാൻ ഉത്തരവാദിത്വം ഏറ്റെടുക്കാൻ കഴിയുന്ന ഒരു കോടി പാർട്ടി പ്രവർത്തകരെ കണ്ടെത്താനാണ് നദ്ദയുടെ നിർദ്ദേശം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് മുതൽ ആവശ്യക്കാർക്ക് ഭക്ഷണം എത്തിക്കാൻ ഇവർക്ക് ചുമതല നൽകാനാണ് നദ്ദയുടെ നിർദ്ദേശം. അടച്ചുപൂട്ടൽ കാലയളവിൽ വിശന്ന് കിടക്കുന്ന അവസ്ഥ ഉണ്ടാകരുതെന്നും ചുരുങ്ങിയത് ഒൻപത് കുടുംബങ്ങൾക്കെങ്കിലും ഭക്ഷണം നൽകണമെന്നും പാർട്ടി പ്രവർത്തകരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നദ്ദയുടെ ഈ നിർദ്ദേശം.
Third Eye News Live
0