ജെപി നദ്ദ വീണ്ടും കേന്ദ്രമന്ത്രിസഭയിലേക്ക്; സത്യപ്രതിജ്ഞ ചെയ്തു ; ബിജെപിക്ക് പുതിയ ദേശീയ അധ്യക്ഷന്‍?

Spread the love

സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ വീണ്ടും കേന്ദ്രമന്ത്രിയാകും. മൂന്നാം മോദി സര്‍ക്കാരില്‍ മന്ത്രിയായി അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തു. നരേന്ദ്ര മോദി, രാജ്‌നാഥ് സിങ്, അമിത് ഷാ, നിതിന്‍ ഗഡ്കരി എന്നിവര്‍ക്ക് ശേഷമാണ് നദ്ദ സത്യപ്രതിജ്ഞ ചെയ്തത്.

ആദ്യ മോദി സര്‍ക്കാരില്‍ നദ്ദ മന്ത്രിയായിരുന്നു. പിന്നീട് അദ്ദേഹം ബിജെപിയുടെ ദേശീയ അധ്യക്ഷനായി. നദ്ദ പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിയുമെന്നും ഇതോടെ ഉറപ്പായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group