video
play-sharp-fill
കോഴിക്കോട്ടെ ഇടത് കോട്ടയില്‍ ജോയ് മാത്യുവിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ്

കോഴിക്കോട്ടെ ഇടത് കോട്ടയില്‍ ജോയ് മാത്യുവിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ്

സ്വന്തം ലേഖകന്‍

കോഴിക്കോട്: നടനും സംവിധായകനുമായ ജോയ് മാത്യുവിനെ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസില്‍ ആലോചന. ജനപ്രിയ സ്ഥാനാര്‍ഥി എന്ന നിലയിലാണ് ജോയ് മാത്യുവിനെ രംഗത്തിറക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നത്. കോഴിക്കോട് ഇടതു സ്വാധീന കേന്ദ്രങ്ങളിലൊന്നില്‍ ജോയ് മാത്യുവിനെ നിര്‍ത്തുകയാണെങ്കില്‍ മികച്ച മത്സരം കാഴ്ചവയ്ക്കാനാവും എന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.

ഇടത്പക്ഷത്തിനെതിരെ രൂക്ഷമായി പ്രതികരിക്കുന്ന ആളാണ് ജോയ് മാത്യു. സര്‍ക്കാരിന്റെ വീഴ്ചകളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ ചൂണ്ടിക്കാട്ടാറുള്ള ഇദ്ദേഹത്തിന് അണികളില്‍ നിന്നും സൈബര്‍ അറ്റാക്ക് പോലും നേരിടേണ്ടി വന്നിട്ടുണ്ട്. കോഴിക്കോട് വലിയ രീതിയില്‍ സൗഹൃദങ്ങളും ബന്ധങ്ങളുമുള്ള ജോയ് മാത്യുവിന് ഇത് വോട്ടാക്കി മാറ്റാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോട്ടെ 13 മണ്ഡലങ്ങളില്‍ 11 എണ്ണത്തിലും നിലവില്‍ ഇടതുപക്ഷ എംഎല്‍എമാരാണ്. ഇക്കുറി അഞ്ച് മണ്ഡലങ്ങളിലെങ്കിലും ജയിച്ചുകയറാന്‍ യുഡിഎഫിന് സാധിച്ചേക്കും. മുന്‍ തെരഞ്ഞെടുപ്പുകളില്‍നിന്നും വ്യത്യസ്തമായി സ്ഥാനാര്‍ഥി നിര്‍ണയം കോണ്‍ഗ്രസ് വേഗത്തിലാക്കും. സീറ്റ് വിഭജനം കഴിഞ്ഞാലുടന്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് പ്രചരണ രംഗത്ത് സജീവമാകാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്.