‘എ ഐ വന്നതോടെ അഭിനേതാക്കള്‍ നേരിടുന്ന വെല്ലുവിളികള്‍ ഏറെയാണ്, എങ്കിലും മികച്ച അഭിനേതാക്കളുടെ കടന്ന് വരവ് സിനിമയ്ക്ക് കൂടുതല്‍ പ്രതീക്ഷകള്‍ നല്‍കുന്നു’; ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റ സംഭവത്തില്‍ പരിഹാസവുമായി നടൻ ജോയ് മാത്യു

Spread the love

ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റ സംഭവത്തില്‍ പരിഹാസവുമായി നടൻ ജോയ് മാത്യു. വീണാ ജോർജിന്റേത് അഭിനയമാണെന്ന തരത്തിലാണ് ജോയ് മാത്യു പോസ്റ്റിട്ടത്. ‘എ ഐ വന്നതോടെ അഭിനേതാക്കള്‍ നേരിടുന്ന വെല്ലുവിളികള്‍ ഏറെയാണ്. എങ്കിലും മികച്ച അഭിനേതാക്കളുടെ കടന്നുവരവ് സിനിമയ്ക്ക് കൂടുതല്‍ പ്രതീക്ഷകള്‍ നല്‍കുന്നു- എന്നായിരുന്നു ജോയ് മാത്യു ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

video
play-sharp-fill

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് കുറിപ്പ്

എ ഐ വന്നതോടെ അഭിനേതാക്കള്‍ നേരിടുന്ന വെല്ലുവിളികള്‍ ഏറെയാണ്. എങ്കിലും മികച്ച അഭിനേതാക്കളുടെ കടന്ന് വരവ് സിനിമയ്ക്ക് കൂടുതല്‍ പ്രതീക്ഷകള്‍ നല്‍കുന്നു. അപ്രതീക്ഷിതമായ വേദികളിലൂടെ മികച്ച അഭിനേതാക്കള്‍ പെട്ടെന്ന് കടന്നുവരുന്നത് നിലവിലുള്ളവർക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട് എന്നത് യാഥാർത്ഥ്യമാണ്. എങ്കിലും പ്രതിഭകളെ അംഗീകരിക്കേണ്ടതാണ്. മാറാത്തത് ഒന്നുമാത്രം ക്യാമറ എടുത്ത ദൃശ്യങ്ങള്‍ എന്ന് മാർക്സ് എന്നും മികച്ച അഭിനേതാക്കള്‍ക്കൊപ്പം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാടകം വളരട്ടെ!’

കഴിഞ്ഞ ദിവസമാണ് കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ വെച്ച്‌ മന്ത്രിക്ക് പരിക്കേറ്റത്. കെ.എസ്.യു പ്രവർത്തകരുടെ ആക്രമണത്തിലാണ് മന്ത്രിക്ക് പരിക്കേറ്റതെന്ന് സിപിഎം ആരോപിച്ചു. കണ്ണൂർ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ട ആരോഗ്യ മന്ത്രി വീണാ ജോർജിന് ഇന്ന് വിദഗ്ധ പരിശോധന നടത്തും. എംആർഐ സ്കാനിംഗ് ഉള്‍പ്പെടെ നടത്തി ആവശ്യമായ ചികിത്സ നല്‍കണമെന്നാണ് മെഡിക്കല്‍ ബോർഡ് തീരുമാനം. കെഎസ്‌യു പ്രവർത്തകർ കഴുത്തിന് ഇടിക്കുകയും കൈ പിടിച്ച്‌ തിരിക്കുകയും ചെയ്തു എന്ന പരാതിയിലാണ് മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയില്‍ ഇന്നലെ വൈകിട്ട് പ്രവേശിപ്പിച്ചത്.