
അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ അനുശോചിച്ച് നടൻ ജോയ് മാത്യു രംഗത്തെത്തിയിരുന്നു. കമ്മ്യൂണിസത്തിന്റെ അവസാന മാതൃകയും അവസാനിച്ചുവെന്നും ഇന്നത്തെ കമ്മ്യൂണിസ്റ്റ് വ്യവസായികളുടെ കാലത്ത് ഇനിയൊരു വി എസ് ഇല്ല എന്നത് ഓരോ കേരളീയനെയും സങ്കടപ്പെടുത്തുന്നുവെന്നും നടൻ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. എന്നാൽ ഇതിനെതിരെ ഒരുപാട് പേർ വിമർശനം ഉന്നയിച്ചിരുന്നു.ഇപ്പോൾ ഈ വിമർശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടൻ ജോയ് മാത്യു.തന്റെ ഫേസ്ബുക്ക് പേജിൽ തന്നെയാണ് നടൻ മറുപടി കുറിച്ചത്.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
“അവസാനത്തെ കമ്മ്യൂണിസ്റ്റ് എന്ന് എസിനെ വിശേഷിപ്പിച്ചതില്‍ മനംനൊന്തും അമർഷിച്ചും വെകിളിച്ചും നിലവിളിക്കുന്ന ഒരുപാട് പേരെക്കണ്ടു. എന്നാല്‍ വി എസിനു ശേഷം കമ്മ്യൂണിസ്റ്റ് എന്ന് വിളിക്കാവുന്ന ഒരാളെയെങ്കിലും ചൂണ്ടിക്കാണിക്കാൻ ഇവർക്ക് സാധിക്കുന്നുമില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രിയ വായനക്കാരാ നിങ്ങളുടെ മനസ്സില്‍ വരുന്ന നേതാക്കളുടെ മുഖങ്ങളില്‍ നിന്നും ‘ഇതാ ഒരു കമ്മ്യൂണിസ്റ്റുകാരൻ ‘എന്ന് പറയാവുന്ന ഒരാളെയെങ്കിലും – എന്തിനു ഒരു അര വി എസ്സിനെയെങ്കിലും ചൂണ്ടിക്കാണിക്കാൻ നിങ്ങള്‍ക്കാവുമോ? അങ്ങിനെയെങ്കില്‍ ഞാൻ എന്റെ മുൻ പോസ്റ്റ് ഫ്രീയായി പിൻവലിക്കുന്നതാണ് “.