video
play-sharp-fill

സീറ്റ് കിട്ടാത്തതിൻ്റെ പേരിൽ മൊട്ടയടിച്ചവരും, താമരക്കുളത്തിൽ ചാടിയവരും അറിയണം; പതിറ്റാണ്ടുകളോളം കോട്ടയം ഡിസിസിയുടെ അമരക്കാരന്‍; മന്ത്രിയാകാനുള്ള അനുഭവസമ്പത്തും ജനപിന്തുണയും നേടിയിട്ടും സ്ഥാനമാനങ്ങളില്‍ കണ്ണ് വയ്ക്കാത്ത രാഷ്ട്രീയക്കാരൻ; പ്രസ്ഥാനത്തിന് വേണ്ടി നടന്ന് നടന്ന് മൊട്ടയടിക്കാതെ ‘മുടികൊഴിഞ്ഞൊരാള്‍’ കോട്ടയത്തുണ്ട്; കോൺഗ്രസ്‌ പാർട്ടിയുടെ നട്ടെല്ലായ കുര്യൻ ജോയി

സീറ്റ് കിട്ടാത്തതിൻ്റെ പേരിൽ മൊട്ടയടിച്ചവരും, താമരക്കുളത്തിൽ ചാടിയവരും അറിയണം; പതിറ്റാണ്ടുകളോളം കോട്ടയം ഡിസിസിയുടെ അമരക്കാരന്‍; മന്ത്രിയാകാനുള്ള അനുഭവസമ്പത്തും ജനപിന്തുണയും നേടിയിട്ടും സ്ഥാനമാനങ്ങളില്‍ കണ്ണ് വയ്ക്കാത്ത രാഷ്ട്രീയക്കാരൻ; പ്രസ്ഥാനത്തിന് വേണ്ടി നടന്ന് നടന്ന് മൊട്ടയടിക്കാതെ ‘മുടികൊഴിഞ്ഞൊരാള്‍’ കോട്ടയത്തുണ്ട്; കോൺഗ്രസ്‌ പാർട്ടിയുടെ നട്ടെല്ലായ കുര്യൻ ജോയി

Spread the love

ഏ.കെ ശ്രീകുമാർ

കോട്ടയം : സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം കണ്ണീരും മൊട്ടയടിയും കൂട്ടരാജിയുമൊക്കെ കോൺഗ്രസിനെ വെട്ടിലാക്കിയിരിക്കുകയാണ്. ഐക്യജനാധിപത്യ മുന്നണിയിൽ യാതൊരു ഐക്യവും ഇല്ലെന്നും പാർട്ടിയിൽ ഉള്ളവർ മുഴുവൻ സ്ഥാനമോഹികൾ ആണെന്നുമാണ് ശത്രുപാളയം നാട്ടിൽ പരത്തുന്ന വാർത്ത. എന്നാൽ മറ്റേത് രാഷ്ട്രീയ പാർട്ടിയെക്കാളും പാരമ്പര്യവും ആദർശങ്ങളുമുള്ള കോൺഗ്രസിനൊപ്പം വ്യാമോഹങ്ങൾ ഇല്ലാതെ പ്രവർത്തിച്ച ഒരു തലമുറയുണ്ടായിരുന്നു കേരളത്തിൽ. പ്രസ്ഥാനത്തെ നെഞ്ചിലേറ്റി നടന്ന ആ തലമുറയിൽ ആദ്യം പറയേണ്ട പേരാണ് 76-)0 വയസ്സിലും കൈപ്പത്തിക്കായി കൊടിപിടിക്കുന്ന കുര്യൻ ജോയിയുടേത്.

കോട്ടയം ജില്ലയിൽ നിന്ന് മന്ത്രിയാകാൻ യോഗ്യതയുളള നേതാവാണ് അദ്ദേഹം. അമ്പത് ആണ്ടുകൾക്ക് മുൻപ് KSU വിന്റെ പ്രതാപകാലത്ത് ജില്ലാ പ്രസിഡന്റ്, തുടർന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്, പിന്നീട് കോട്ടയത്തെ കിരീടം വയ്ക്കാത്ത രാജാവ് പി എസ് ജോൺ DCC പ്രസിഡന്റ് ആയിരിക്കുമ്പോൾ പീരുമേട്, ഉടുംമ്പുംചോല ഉൾപ്പെടുന്ന കോട്ടയം DCC യുടെ ഏക ജനറൽ സെക്രട്ടറി . പല പ്രാവിശ്യമായി 22 കൊല്ലക്കാലം കോട്ടയം DCC യുടെ അമരക്കാരൻ , ഇപ്പോൾ അഖിലേന്ത്യാ കോൺഗ്രസ് കമ്മറ്റി അംഗം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡി സി സി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ സമയത്ത് കെ പി സി സി ജനറൽ സെക്രട്ടറി പദം തേടിയെത്തി അന്ന് ഒരു വനിതക്ക് വേണ്ടി ആ സ്ഥാനം ഒഴിഞ്ഞു. ആകെ ജനപ്രതിനിധി ആയിരിക്കുന്നത് വിജയപുരം ഡിവിഷനിൽ നിന്നും ജില്ലാ കൗൺസിൽ അംഗമായി. ഉമ്മൻ ചാണ്ടിക്കൊപ്പം തലയെടുപ്പുള്ള ഈ നേതാവിന്റെ പേര് ഏതാണ്ട് എല്ലാ തെരഞ്ഞെടുപ്പ് കാലത്തും ഉയർന്ന് കേട്ടിട്ടുണ്ട് , എന്നാൽ ഒരു തെരഞ്ഞെടുപ്പിൽ പോലും അദ്ദേഹത്തിന് അർഹത ഉണ്ടായിട്ടും സീറ്റ് ലഭിച്ചിട്ടില്ല.

പിസി ചക്കോയെപോലുള്ള സീനിയർ നേതാക്കൾ അവഗണന കാരണമാണ് പാർട്ടി വിട്ടതെന്ന് പറയുമ്പോൾ അദ്ദേഹം സഹിച്ച കൊടിയ അവഗണനകളുടെ കണക്കുകൾ കൂടി പരിശോധിക്കേണ്ടതുണ്ട്. 1980 ൽ പിറവം എം എൽ എ, 1991 ൽ തൃശൂർ എം പി, 1996 ൽ മുകുന്ദപുരം എം പി, 1998 ൽ ഇടുക്കി എം പി, 2009 ൽ തൃശൂർ എം പി, 2014 ൽ മത്സരിച്ചേങ്കിലും തോറ്റു. 1970 മുതൽ 1973 വരെ യൂത്ത് കോൺഗ്രസിൻ്റെ സംസ്ഥാന പ്രസിഡന്റ്‌,1973-1975 കാലഘട്ടത്തിൽ സംഘടനയുടെ ദേശീയ ജനറൽ സെക്രട്ടറി,1975 മുതൽ 1979 വരെ കെ.പി.സി.സിയുടെ ജനറൽ സെക്രട്ടറി… എത്ര വലിയ അവഗണനയാണ്???

സ്ഥാനമാനങ്ങൾക്കും പണത്തിനും വേണ്ടി സ്വന്തം പ്രസ്ഥാനം ഉപേക്ഷിച്ചു ‘താമരക്കുളത്തിൽ’ ചാടുന്നവരും, ചാനൽ ക്യാമറകൾക്ക് മുന്നിൽ കണ്ണീർ നാടകം കളിക്കുന്നവരും  കുര്യൻ ജോയിയേ പോലുള്ള നേതാക്കളെ ഒരുവട്ടമെങ്കിലും ഓർക്കുക, കുറച്ചു കാലങ്ങൾക്ക് മുൻപ് സമൃദ്ധമായി മുടി അദ്ദേഹത്തിന്റെ തലയിലും ഉണ്ടായിരുന്നു..!