
കോട്ടയം : കേരളത്തിലെ ശതകോടീശ്വരന്മാരുടെ പുതിയ പട്ടിക പുറത്തുവന്നതോടെ മലയാളികളില്‍ ഏറ്റവും സമ്പന്നൻ എന്ന നേട്ടം കൈവരിച്ച് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ്.
ഫോബ്‌സിന്റെ റിയല്‍ടൈം ശതകോടീശ്വര പട്ടിക പ്രകാരം 6.7 ബില്യണ്‍ ഡോളറിന്റെ(ഏകദേശം 59,000 കോടി രൂപ) ആസ്തിയാണ് ജോയ് ആലുക്കാസിനുള്ളത്. 5.4 ബില്യണുമായി(47000 കോടി രൂപ) ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി രണ്ടാം സ്ഥാനത്താണ്. ഫോബ്‌സ് പട്ടികയില്‍ ജോയ് ആലുക്കാസ് 563 സ്ഥാനത്തും യൂസഫലി 743 സ്ഥാനത്തുമാണ്.
പട്ടികയിലെ മറ്റ് മലയാളികളും റാങ്കും

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജെംസ് എജ്യുക്കേഷന്‍ ചെയര്‍മാന്‍ സണ്ണി വര്‍ക്കി: 4 ബില്യണ്‍(998)
ആര്‍പി ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ള: 3.9 ബില്യണ്‍(1015)
കല്യാണ്‍ ജ്വല്ലേഴ്‌സ് മാനേജിങ് ഡയറക്ടര്‍ ടി എസ് കല്യാണരാമന്‍: 3.6 ബില്യണ്‍(1102)
ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എസ് ഗോപാലകൃഷ്ണന്‍: 3.5 ബില്യണ്‍(1165)
കെയ്ന്‍സ് ഗ്രൂപ്പ് മേധാവി രമേശ് കുഞ്ഞിക്കണ്ണന്‍: 3.1 ബില്യണ്‍(1322)
മുത്തൂറ്റ് ഫിനാന്‍സ് പ്രമോട്ടര്‍മാരായ സാറാ ജോര്‍ജ് മുത്തൂറ്റ്, ജോര്‍ജ് ജേക്കബ് മുത്തൂറ്റ്, ജോര്‍ജ് തോമസ് മുത്തൂറ്റ്, ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ്: 2.5 ബില്യണ്‍ വീതം (1574)
ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് ചെയര്‍മാന്‍ ഷംസീര്‍ വയലില്‍: 1.9 ബില്യണ്‍(2006)
ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എസ് ഡി ഷിബുലാല്‍: 1.9 ബില്യണ്‍(2028)
വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് സ്ഥാപകന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി: 1.4 ബില്യണ്‍(2552)