ആലപ്പുഴ: ശ്രീറാം വെങ്കിട്ടരാമന്‍റെ നിയമനം പിൻ വലിക്കണമെന്നാവശ്യപ്പെട്ട് പത്രപ്രവർത്തക യൂണിയൻ, കെ.എൻ.ഇ.എഫ് ജില്ലാ കമ്മിറ്റികൾ കളക്ടറേറ്റിന് മുന്നിൽ ധർണ നടത്തും.
ഇന്ന് രാവിലെ 11ന് പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) സംസ്ഥാന പ്രസിഡന്‍റ് എം.വി വിനീത ധർണ ഉദ്ഘാടനം ചെയ്യും. കെ.എൻ.ഇ.എഫ്. സംസ്ഥാന പ്രസിഡന്‍റ് വി.എസ്.ജോൺസൺ മുഖ്യപ്രഭാഷണം നടത്തും.
ശ്രീറാം വെങ്കിട്ടരാമന്‍റെ നിയമനത്തിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സർക്കാർ സർവീസിന്‍റെ ഭാഗമായ ഒരു വ്യക്തിക്ക് വിവിധ ഘട്ടങ്ങളിൽ ചുമതലയേൽക്കേണ്ടതുണ്ട്. കെ എം ബഷീർ കേസിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു വിട്ടുവീഴ്ചയും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group