മുതിർന്ന മാധ്യമപ്രവർത്തകന്‍ ഉണ്ണി ബാലകൃഷ്ണന്‍ റിപ്പോർട്ടർ ടിവിയില്‍ നിന്നും രാജിവെച്ചു. ഇനി ഏഷ്യാനെറ്റ് ന്യൂസില്‍ സീനിയർ എഡിറ്റോറിയല്‍ കണ്‍സല്‍ട്ടന്റ് പദവിയിലായിരിക്കും. റിപ്പോർട്ടർ ടിവിയില്‍ ഡിജിറ്റല്‍ ഹെഡ് പദവിയിലിരിക്കേയാണ് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിലേക്ക് ചുവടുമാറുന്നത്.
1994-ല്‍ കലാകൗമുദി ആഴ്ചപ്പതിപ്പില്‍ സബ് എഡിറ്ററായിട്ടാണ് പത്രപ്രവർത്തന ലോകത്തേക്ക് ഇദ്ദേഹം കടന്ന് വരുന്നത്. പിന്നീട് രണ്ട് വർഷങ്ങള്‍ക്ക് ശേഷം 1996-ല്‍ ഏഷ്യാനെറ്റ് ന്യൂസില്‍ സബ് എഡിറ്ററായി ചേർന്ന് ദൃശ്യമാധ്യമ രംഗത്തെ തന്റെ കരിയർ ആരംഭിച്ചു. 2011 വരെ ഏഷ്യാനെറ്റ് ന്യൂസില്‍ വിവിധ ഉന്നത തസ്തികകളില്‍ സേവനമനുഷ്ഠിച്ചു. 1998 മുതല്‍ 2011 വരെ പന്ത്രണ്ടു വർഷം ഡല്‍ഹി കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം.ഡല്‍ഹിയില്‍ ഏഷ്യാനെറ്റിന്റെ ബ്യൂറോ ചീഫ്, റീജിയണല്‍ എഡിറ്റർ തുടങ്ങിയ സുപ്രധാന തസ്തികകളില്‍ അദ്ദേഹം പ്രവർത്തിച്ചു.2012-ല്‍ മാതൃഭൂമിയില്‍ ചേർന്ന അദ്ദേഹം ന്യൂസ് ചാനലിന്റെ ചീഫ് എഡിറ്ററായി പ്രവർത്തിച്ചു. ഒടുവില്‍ 2021 ല്‍ ചീഫ് ഓഫ് ന്യൂസ് ആയി പ്രവർത്തിക്കുമ്ബോഴാണ് ചാനലില്‍ നിന്നും രാജിവെക്കുന്നത്. ഇടക്കാലത്ത് ഓണ്‍ലൈന്‍ മീഡിയ രംഗത്ത് സജീവമായെങ്കിലും പിന്നീട് റിപ്പോർട്ടർ ടിവിയുടെ ഭാഗമായി മുഖ്യധാര മാധ്യമരംഗത്തേക്ക് തിരിച്ചെത്തുകയായിരുന്നു.
2014-ലെ മികച്ച അഭിമുഖകാരനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡും 2016-ലെ സംസ്ഥാന മാധ്യമ അവാർഡും ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ഉണ്ണി ബാലകൃഷ്ണന് ലഭിച്ചിട്ടുണ്ട്. നിരവധി ആനുകാലികങ്ങളില്‍ ചെറുകഥകളും സാമൂഹിക – സാഹിത്യ വിഷയങ്ങളിലുള്ള ലേഖനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. പ്രായമാകുന്നില്ല ഞാൻ, മരങ്ങളായ് നിന്നതും, നമ്മുടെ തലപ്പാവ് തുടങ്ങിയവയാണ് പ്രധാന രചനകള്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group