
കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തക സൗമ്യ വിശ്വനാഥന്റെ പിതാവ് അന്തരിച്ചു
സ്വന്തം ലേഖിക.
ഡൽഹി :ഡല്‍ഹിയില്‍ മോഷ്ടാക്കളാല്‍ കൊല്ലപ്പെട്ട മലയാളിയായ മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്റെ പിതാവ് എംകെ വിശ്വനാഥന്‍ അന്തരിച്ചു.
സൗമ്യയുടെ കൊലപാതകത്തില്‍ നാല് പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ വിധി വന്നതിന് രണ്ടാഴ്ചക്ക് ശേഷമാണ് പിതാവ് വിശ്വനാഥന്റെ മരണം. 82-കാരനായ എംകെ വിശ്വനാഥന്‍ മകളുടെ 41-ാം ജന്മദിനത്തിന് ഒരു ദിവസത്തിന് ശേഷമാണ് അന്തരിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹെഡ് ലൈന്‍സ് ടുഡേ ചാനലില്‍ മാധ്യമപ്രവര്‍ത്തകയായിരുന്ന 25-കാരി സൗമ്യ വിശ്വനാഥന്‍ ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങുമ്പോൾ കവര്‍ച്ച സംഘം കൊലപ്പെടുത്തുകയായിരുന്നു.
2008 സെപ്റ്റംബര്‍ 30ന് പുലര്‍ച്ചെയായിരുന്നു കൊലപാതകം നടന്നത്. മലപ്പുറം കുറ്റിപ്പുറം സ്വദേശികളായ വിശ്വനാഥന്‍ – മാധവി ദമ്ബതികളുടെ മകളാണ് സൗമ്യ.
Third Eye News Live
0