play-sharp-fill
പ്രദീപിന്റെ പോക്കറ്റിൽ ഐ.ഡി കാർഡ് ഉണ്ടായിരുന്നു ; സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിയിട്ടും മൃതശരീരം മോർച്ചറിയിലേക്ക് മാറ്റിയത് അൺ ഐഡന്റിഫൈഡ് എന്ന് രേഖകളിൽ എഴുതി : മുതിർന്ന മാധ്യമപ്രവർത്തകൻ എസ്.വി പ്രദീപിന്റ മരണം കൊലപാതകമെന്ന് ആവര്‍ത്തിച്ച്  സനൽ കുമാർ ശശിധരൻ

പ്രദീപിന്റെ പോക്കറ്റിൽ ഐ.ഡി കാർഡ് ഉണ്ടായിരുന്നു ; സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിയിട്ടും മൃതശരീരം മോർച്ചറിയിലേക്ക് മാറ്റിയത് അൺ ഐഡന്റിഫൈഡ് എന്ന് രേഖകളിൽ എഴുതി : മുതിർന്ന മാധ്യമപ്രവർത്തകൻ എസ്.വി പ്രദീപിന്റ മരണം കൊലപാതകമെന്ന് ആവര്‍ത്തിച്ച് സനൽ കുമാർ ശശിധരൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം : മാധ്യമ പ്രവർത്തകൻ കെ.ബഷീറിന്റെ മരണത്തിന്റെ ഞെട്ടൽ മാറുന്നതിന് മുൻ പ് തന്നെയാണ് കേരളക്കരയെ ഞെട്ടിച്ച് മാധ്യമപ്രവർത്തകൻ എസ്.വി. പ്രദീപിന്റ് മരണവും സംഭവിച്ചത്. പ്രദീപിന്റെ മരണവും കൊലപാതകം തന്നെയെന്ന് ആവർത്തിച്ച് സുഹൃത്തും സംവിധായകനുമായ സനൽ കുമാർ ശശിധരൻ രംഗത്ത് എത്തിയിരിക്കുകയാണ്.

സനൽകുമാർ ശശിധരന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1. ടിപ്പർ ലോറി ഇടിച്ചു എന്നാണ് പോലീസ് ഭാഷ്യം. പക്ഷെ പ്രദീപിന്റെ സ്‌കൂട്ടറിൽ എവിടെയും ടിപ്പർ ലോറി ഇടിച്ചതിന്റെ ലക്ഷണങ്ങൾ ഒന്നുമില്ല.

2. പ്രദീപിന്റെ ശരീരം സ്‌കൂട്ടറിൽ ഇരിക്കുന്ന നിലയിൽ റോഡിൽ കിടക്കുകയായിരുന്നു എന്നും തലയിലൂടെ മാത്രം ലോറി കയറിയിറങ്ങിയ നിലയിലായിരുന്നു എന്നുമാണ് ദൃക്‌സാക്ഷ്യം. ടിപ്പർ ഇടിക്കുകയായിരുന്നു എങ്കിൽ അങ്ങനെ സാധ്യമല്ല.

3. സിസിടിവി ദൃശ്യങ്ങൾ നോക്കിയാൽ പ്രദീപിന്റെ മുന്നിൽ പോയിരുന്ന ഒരു ബൈക്ക് സ്ലോ ആകുന്നതും ലോറി മുന്നോട്ട് പാഞ്ഞു പോയ ശേഷവും അവിടെ ഒരല്പം നിൽക്കുന്നതും കാണാൻ കഴിയും. മാത്രമല്ല മറ്റു രണ്ട് ബൈക്കുകളും അവിടേക്ക് വന്ന് ചേരുന്നതും കാണാം.

4. കൃത്യം നടന്ന സ്ഥലത്തേ റോഡ് ഫയർ ഫോഴ്‌സ് കഴുകി വൃത്തിയാക്കി എന്ന് പറയുന്നു. തെളിവ് നശിപ്പിക്കാനല്ലെങ്കിൽ പിന്നെ എന്തിനായിരുന്നു അത്?

5. പ്രദീപിന്റെ ബോഡി അൺ ഐഡന്റിഫൈഡ് എന്നാണ് രേഖയിൽ ഉൾപ്പെടുത്തി മോർച്ചറിയിൽ മാറ്റിയതെന്ന് കേൾക്കുന്നു. മരണവാർത്ത അറിഞ്ഞ ചില സുഹൃത്തുക്കൾ മെഡിക്കൽ കോളേജിൽ പോയിരുന്നു. അവന്റെ പോക്കറ്റിൽ ഐഡി കാർഡ് ഉണ്ടായിരുന്നു എന്നിട്ടും അങ്ങനെ ചെയ്‌തെങ്കിൽ അതെന്തിനായിരിക്കണം?

6.പ്രദീപ് കഴിഞ്ഞ മൂന്നുമാസത്തിനിടെ പുറത്തു വിട്ട വാർത്തകൾ ഈ കൊലപാതകത്തിന് കാരണമായിട്ടുണ്ടോ എന്ന് നോക്കേണ്ടതില്ലേ?

പ്രദീപിന്റെ കൊലപാതകികളെ കണ്ടുപിടിക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണ്. ഒരു കാര്യം ഉറപ്പിച്ചു പറയാം. ഈ ആവശ്യവുമായി ഒറ്റയ്ക്ക് ആരിറങ്ങി തിരിച്ചാലും അപകടമാണ്. പ്രദീപിന്റെ അമ്മയും ഭാര്യയും ശക്തമായി മുന്നോട്ട് പോകും എന്ന് പറയുന്നു. അവരെ ഒറ്റയ്ക്കാക്കരുത്. ദയവുചെയ്ത് സോഷ്യൽ മീഡിയയിലെങ്കിലും ഓരോരുത്തരും ശബ്ദമുയർത്തണം.