വാഹനാപകടത്തില്‍ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന മാധ്യമപ്രവർത്തകൻ മരിച്ചു ; ദേശാഭിമാനി കണ്ണൂർ ബ്യൂറോയിലെ ലേഖകൻ രാഗേഷ്‌ കായലൂരാണ് മരിച്ചത്

Spread the love

മട്ടന്നൂർ : വാഹനാപകടത്തില്‍ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന മാധ്യമപ്രവർത്തകൻ മരിച്ചു. ദേശാഭിമാനി കണ്ണൂർ ബ്യൂറോയിലെ ലേഖകൻ മട്ടന്നൂർ ചാവശേരി ശ്രീനിലയത്തില്‍ രാഗേഷ്‌ കായലൂർ (51) ആണ് മരിച്ചത്.

video
play-sharp-fill

ഞായറാഴ്ച രാത്രി ജോലി കഴിഞ്ഞ്‌ വീട്ടിലേക്ക്‌ പോകുന്നതിനിടെ മട്ടന്നൂർ-ഇരിട്ടി റോഡില്‍ കോടതിക്ക്‌ സമീപത്തായിരുന്നു അപകടം. റോഡ്‌ മുറിച്ചുകടക്കുമ്ബോള്‍ ടോറസ്‌ ലോറി ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ രാഗേഷിനെ കണ്ണൂർ എകെജി ആശുപത്രിയിലും തുടർന്ന്‌ ചാല മിംസ്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലർച്ചെ അടിയന്തര ശസ്‌ത്രക്രിയ നടത്തിയെങ്കിലും. ചൊവ്വ വൈകിട്ട്‌ ഏഴരയോടെയാണ്‌ അന്ത്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരേതനായ എ.സി. രാഘവൻനമ്ബ്യാരുടെയും ഓമനയുടെയും മകനാണ്‌. ഭാര്യ: ജിഷ (കിൻഫ്ര, ചോനാടം). മക്കള്‍: ശ്രീനന്ദ രാഗേഷ്‌, സൂര്യതേജ്‌.