ഓൺലൈൻ മാധ്യമ പ്രവർത്തകയെ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Spread the love

തൃക്കാക്കര : ഓൺലൈൻ മാധ്യമ പ്രവർത്തകയെ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

മലപ്പുറം താനൂർ സ്വദേശിനിയായ പോത്തേരി വീട്ടിൽ ഐശ്വര്യ (25) യെയാണ് കാക്കനാട് കുന്നുംപുറം വനിത മിത്രം ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഐശ്വര്യ കാക്കനാട് ഇന്റർ ധ്വനി മീഡിയ അക്കാദമിയിൽ റേഡിയോ ജോക്കിയായി പ്രവർത്തിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെ ഹോസ്റ്റൽ അധികൃതരാണ് ഐശ്വര്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

രണ്ട് വർഷമായി ഐശ്വര്യ മറ്റു രണ്ടു പേർക്കൊപ്പം ഈ ഹോസ്റ്റലിൽ താമസമാക്കിയിട്ട്. മരണകാരണം വ്യക്തമല്ല.