video
play-sharp-fill

കോട്ടയം അരുവിത്തുറ സ്വദേശി ജോഷി ജോസഫ് സ്വന്തമായി ഡിസൈൻ ചെയ്തു നിർമിച്ച കാർഷിക മേഖലയിലെ ഉപയോഗത്തിനുള്ള മെഷീന് അന്താരാഷ്ട്ര അവാർഡ്

കോട്ടയം അരുവിത്തുറ സ്വദേശി ജോഷി ജോസഫ് സ്വന്തമായി ഡിസൈൻ ചെയ്തു നിർമിച്ച കാർഷിക മേഖലയിലെ ഉപയോഗത്തിനുള്ള മെഷീന് അന്താരാഷ്ട്ര അവാർഡ്

Spread the love

കോട്ടയം: കാർഷിക മേഖലയിലും, ജൈവമാലിന്യ സംസ്കരണ മേഖലയിലും വ്യത്യസ്‌തമായ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന ഒരു മെഷീൻ സ്വന്തമായി ഡിസൈൻ ചെയ്ത‌്‌ നിർമ്മിച്ചതിന് കോട്ടയം അരുവിത്തുറ താന്നിക്കൽ ജോഷി ജോസഫിന് അന്താരാഷ്ട്ര അവാർഡ്. റെനോവ് ഷെർഡിങ് ആൻ്റ് ഗ്രൈൻഡിങ് മെഷീൻ എന്നാണതിന്റെ പേര്

ആഫ്രിക്ക, ഏഷ്യ, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലായി 25 ഓളം രാജ്യങ്ങളിൽ പാരിസ്ഥിതിക അധിഷ്ഠിത കാർഷിക മേഖലയിലും, പ്രകൃതി വിഭവ മാനേജ്‌മെന്റെ, ഗ്രാമീണ മേഖലയിലെ നൂതന ആശയങ്ങൾ എന്നീവയിലും പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന ഒരു രാജ്യാന്തര സംഘടനയാണ് പ്രോലിൻനോവ.

2024-ൽ കെനിയയിൽ (ആഫ്രിക്ക) വച്ച് പ്രോലിൻനോവ നടത്തിയ ഗ്രാമീണ ഇന്നവേഷൻ മീറ്റിൽ 25 രാജ്യങ്ങളിൽ നിന്നുള്ള നൂതന ആശയങ്ങൾ അവതരിപ്പിച്ചിരുന്നു. അതിൽ ഇന്ത്യയിലെ ഗ്രാമീണ മേഖലയിൽ നിന്നുള്ള രണ്ട് ഇന്നവേഷനുകളാണ് സെലക്ഷൻ കമ്മിറ്റി പരിഗണിച്ച് വേദിയിൽ വീഡിയോ ആയി അവതരിപ്പിച്ചത്. ആ വേദിയിൽ സൗത്ത് ഇന്ത്യ, കേരളം, കോട്ടയം എന്ന് പറഞ്ഞ് ഈ അവാർഡ് തനിക്ക് നൽകിയതായി ജോഷി ജോസഫ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ വർഷത്തെ രാജ്യാന്തര മീറ്റ് കേരളത്തിൽ വച്ച് നടക്കുന്നതിന്റെ ചർച്ചകൾക്കായി പ്രോലിൻനോവ ഇൻറർനാഷണൽ പ്രതിനിധി കേരളത്തിൽ എത്തിയിരുന്നു. അവർ തന്റെ യൂണിറ്റിൽ വരുകയും അവാർഡ് കൈമാറുകയും ചെയ്‌തു. ഈ അവാർഡിനായി മെഷീൻ ഉൾപ്പെടുത്തിയത് പ്രോലിൻനോവയുടെ ഇന്ത്യയിലെ കോ- ഓർഡിനേറ്ററും ക്രിയേറ്റിവിറ്റി കൗൺസിൽ ഇന്ത്യ ഡയറക്ടറുമായ തൃശൂരുള്ള ടി.ജെ ജംയിസ്ആണ്.

ഈ മെഷീന് 2022-ൽ കേരള റൂറൽ ഇന്നവേഷൻ അവാർഡും, 2023-ൽ കേരള സയൻസ് കോൺഗ്രസ് അവാർഡും ലഭിച്ചിരുന്നു. കൃഷി മേഖലയുമായി ബന്ധപ്പെട്ട പല ആശയങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അതിൽ ഒന്നാണ് കോവിഡ് കാലത്ത് കൃഷി ആവശ്യത്തിനായി ഉണങ്ങിയ ചാണകം പൊടിച്ചെടുക്കുന്നതിനായി നിർമ്മിച്ച ഈ മെഷിൻ. പിന്നീട് പലരും പല ആവശ്യങ്ങൾ അറിയിക്കുകയും ആദ്യ മോഡലിൽ നിന്ന് ബ്ലേഡുകളിലും മറ്റും ചില മാറ്റങ്ങൾ വരുത്തി ഇന്ന് കാണുന്ന അരിയുക, പൊടിക്കുക, അരയ്ക്കുക, സ്ലറി ആക്കുക എന്നീ വ്യത്യസ്‌ത ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന രീതിയിലേക്ക് മെഷീൻ മാറ്റിയെടുക്കാൻ സാധിച്ചു.

വലുതും ചെറുതുമായ അനേകം ജൈവവളം പച്ചകക്കപ്പൊടി യൂണിറ്റുകൾ ഈ മെഷീൻ ഉപയോഗിച്ച് പ്രവർത്തിക്കുന്നുണ്ട്. എം.ജി യൂണിവേഴ്‌സിറ്റി തൂഷൻ എന്ന ഡിസ്പോസിബിൾ പ്ലേറ്റ് നിർമ്മാണ യൂണിറ്റ് എന്നിവിടങ്ങളിൽ ഉമ്മി പൊടിക്കുന്നതിന് ഈ മെഷിൻ ഉപയോഗിക്കുന്നുണ്ട്. വ്യത്യസ്‌തമായ മറ്റൊരു കാര്യമാണ്. കേരളത്തിലും പുറത്തും ആയി പലസ്ഥലങ്ങളിൽ കൂവ അരയ്ക്കുന്നതിനും ജൈവമാലിന്യ സംസ്ക്കരണ ആവശ്യത്തിനായി ജൈവ മാലിന്യങ്ങൾ അരിഞ്ഞെടുക്കുന്നതിനും മെഷീൻ ഉപയോഗിക്കുന്നുണ്ട്.

ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിക്ക് കോട്ടയം ജില്ലയിലെ ഏറ്റവും നല്ല മാലിന്യ സംസ്‌കരണ യൂണിറ്റിനുള്ള അവാർഡ് ലഭിച്ചത് തന്റെ മെഷീന്റെ ഉപയോഗം കൊണ്ടാണ്. വയനാട് ദുരന്തസമയത്ത് അവിടുത്തെ മാലിന്യ സംസ്‌കരണത്തിനായി ഒരു മെഷീൻ കൊടുത്തിരുന്നുവെന്നും ജോഷി ജോസഫ് അറിയിച്ചു.
ഫോൺ: 7907184470.