video
play-sharp-fill
ഷെഫീഖിന്റെ കസ്റ്റഡി മരണം അന്വേഷണം പ്രഹസനം: സിബി ഐ അന്വേഷണത്തിലൂടെ സത്യം പുറത്ത് കൊണ്ടുവരണം: ജോഷി ഫിലിപ്പ്

ഷെഫീഖിന്റെ കസ്റ്റഡി മരണം അന്വേഷണം പ്രഹസനം: സിബി ഐ അന്വേഷണത്തിലൂടെ സത്യം പുറത്ത് കൊണ്ടുവരണം: ജോഷി ഫിലിപ്പ്

സ്വന്തം ലേഖകൻ

കോട്ടയം: കാഞ്ഞിരപ്പള്ളി സ്വദേശി ഷെഫീഖ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ അന്വേഷണം പ്രഹസനമാക്കുവാനുള്ള നീക്കമാണ് നടക്കുന്നതെന്നും സി ബി ഐ അനേഷണം നടത്തി സത്യം പുറത്ത് കൊണ്ടുവരണമെന്നും ഡി.സി.സി.പ്രസിഡന്റ് ജോഷി ഫിലിപ്പ് പറഞ്ഞു.

പൊലീസിന്റെ ക്രൂരമായ മർദ്ദനമാണ് മരണത്തിനിടയാക്കിയതെന്ന ബന്ധുക്കളുടെ ആരോപണം ശരിവയ്ക്കുന്ന തരത്തിലുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. കസ്റ്റഡിയിലെടുത്തിട്ട് ആറു ദിവസങ്ങൾ പിന്നിട്ടിട്ടും കുടുംബത്തിന് യാതൊരു അറിവുമില്ലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞിട്ടും കുടുബത്തെ അറിയിച്ചില്ല. ശരീരമാസകലം ക്ഷതമേറ്റ മുറിവുകളുമുണ്ട്. നീതിപൂർവ്വമായ അന്വേഷണത്തിലൂടെ കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണം.

പൊലീസ് അന്വേഷിച്ചാൽ യാഥാർത്ഥ്യം പുറത്തുവരില്ലന്നും, അതിനാൽ സ്വതന്ത്രമായ അന്വേഷണം നടത്തണമെന്നും ജോഷി ഫിലിപ്പ് പറഞ്ഞു. ഷെഫീഖിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്കുവാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.