മെഡിസെപ്പ് : അപാകതകൾ പരിഹരിക്കുക – ജോഷി ഫിലിപ്പ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ജീവനക്കാർക്കും പെൻഷൻകാർക്കുമായി നടപ്പിലാക്കുന്ന ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി അപാകതകൾ പരിഹരിച്ച് നടപ്പിലാക്കണമെന്ന് ഡി സി സി  പ്രസിഡന്റ് ജോഷി ഫിലിപ്പ് ആവശ്യപ്പെട്ടു. സർക്കാർ വിഹിതമില്ലാതെയും വേണ്ടത്ര ആശുപത്രികൾ ഇല്ലാതെയും പദ്ധതി നടപ്പിലാക്കുന്നത് വഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു. കേരള എൻ.ജി.ഒ. അസോസിയേഷൻ കോട്ടയം കളക്ട്രേറ്റിന് മുമ്പിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .ജില്ലാ പ്രസിഡന്റ് രഞ്ജു കെ. മാത്യു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി തോമസ് ഫെർബിറ്റ് , ജില്ലാ സെക്രട്ടറി ബോബിൻ വി .പി . , സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സതീഷ് ജോർജ് , അഷറഫ് പറപ്പള്ളി , ജില്ലാ ട്രഷറർ സഞ്ജയ് എസ് നായർ എന്നിവർ പ്രസംഗിച്ചു .