പിണറായിയുടെ അഴിമതിഭരണം ഇല്ലാതാക്കാൻ ഏറ്റുമാനൂരിലെ ജനങ്ങൾ ഒറ്റക്കെട്ടായി യുഡിഎഫിനൊപ്പം നിൽക്കണം: ജോസഫ് വാഴയ്ക്കൻ

Spread the love

ഏറ്റുമാനൂർ: പിണറായിയുടെ അഴിമതി ഭരണത്തെ തൂത്തെറിയുവാൻ എല്ലാവരും യുഡിഎഫിന് പിന്നിൽ അണിനിരക്കണമെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴയ്ക്കൻ ആഹ്വാനം ചെയ്തു. അഴിമതിയിൽ മുങ്ങി കുളിച്ചു നിൽക്കുന്ന സർക്കാരാണ് ഇത്.

video
play-sharp-fill

ശബരിമലയിലെ സ്വർണ്ണകൊള്ളയും ബാർ മുതലാളിമാരുമായുള്ള അവിശുദ്ധ കൂട്ടുകെട്ടും നാട്ടിൽ മദ്യപുഴ ഒഴുക്കുവാനുള്ള ഉടമ്പടികളും കൈക്കൊണ്ടുകൊണ്ട്
ചരിത്രത്തിലെ ഏറ്റവും

മോശം ഭരണകൂടമായി ഈ സർക്കാർ മാറിയിരിക്കുന്നു. ഇവരെ തൂത്തുവാനായി ഏറ്റുമാനൂരിലെ ജനങ്ങൾ ഒറ്റക്കെട്ടായി
യുഡിഎഫിന്റെ പിന്നിൽ അണിനിരക്കുകയും നാട്ടകം സുരേഷിനെ വൻഭൂരിപക്ഷത്തോടെ
വിജയിപ്പിക്കുകയും ചെയ്യണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടകം സുരേഷിന്റെ വിജയത്തിനായി സംഘടിപ്പിച്ച യുഡിഎഫ് നിയോജകമണ്ഡലം കൺവെൻഷനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മോൻസ് ജോസഫ്എംഎൽഎ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ കോട്ടയം എം.പി കെ ഫ്രാൻസിസ് ജോർജ്, അഡ്വ. അനിൽ ബോസ്, ഫിലിപ്പ് ജോസഫ്, ടോമി പുളിമാൻതുണ്ടം അഡ്വ. ജി. ഗോപകുമാർ, ജോസ്മോൻ മുണ്ടക്കൽ തുടങ്ങിയവർ സംസാരിച്ചു