വലിയ കാറും ഉയര്‍ന്ന ശമ്പളവും നല്‍കി അവരെ നിയമിച്ചത് എന്തിന്?; കഥാകൃത്ത് ടി പത്മനാഭന്റെ പരാമര്‍ശം വേദനിപ്പിച്ചുവെന്ന് ജോസഫൈന്‍; കിടപ്പുരോഗിയായ വൃദ്ധയെ തള്ള എന്ന് വിളിച്ച് അധിക്ഷേപിച്ചപ്പോള്‍ വേദനിച്ചുവോ എന്ന് ജോസഫൈനോട് സോഷ്യല്‍ മീഡിയ
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ടി പത്മനാഭന്റെ അഭിപ്രായ പ്രകടനം വളരെയേറെ വേദനിപ്പിച്ചെന്നും,വസ്തുത മനസിലാക്കാന്‍ അദ്ദേഹം ശ്രമിക്കേണ്ടതായിരുന്നെന്നും വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എംസി ജോസഫൈന്‍. പരാമര്‍ശം അവര്‍ പറഞ്ഞു. കാര്യമെന്താണെന്ന് അദ്ദേഹത്തിന് തന്നോട് വിളിച്ച് ചോദിക്കാമായിരുന്നെന്നും ജോസഫൈന്‍ പറഞ്ഞു.
കിടപ്പുരോഗിയായ വൃദ്ധ നേരിട്ട് വനിതാ കമ്മീഷന് മുന്നില്‍ ഹാജരാകരണമെന്ന് എംസി ജോസഫൈന്‍ നിര്‍ബന്ധം പിടിച്ചത് വിവാദമായിരുന്നു. പരാതി കേള്‍ക്കാന്‍ നേരിട്ട് ഹാജരാകാതെ മറ്റ് മാര്‍ഗമുണ്ടോ എന്ന് ചോദിച്ച ബന്ധുവിനെ അധിക്ഷേപിച്ച് സംസാരിക്കുന്ന ജോസഫൈന്റെ ഫോണ്‍ സംഭാഷണം നേരത്തെ പുറത്തുവന്നിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സി പി എമ്മിന്റെ ഗൃഹസന്ദര്‍ശന പരിപാടിയുടെ ഭാഗമായി എത്തിയ പി ജയരാജനോടായിരുന്നു ജോസഫൈന്റെ നടപടിയോടുളള തന്റെ എതിര്‍പ്പ് പത്മനാഭന്‍ പ്രകടിപ്പിച്ചത്. കമ്മീഷന്‍ അദ്ധ്യക്ഷയുടെ വാക്കുകള്‍ പദവിക്ക് നിരക്കാത്തതാണെന്നും, വലിയ കാറും ഉയര്‍ന്ന ശമ്പളവും നല്‍കി അവരെ നിയമിച്ചത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. എന്നാല്‍ വൃദ്ധയ്ക്ക് നീതി കിട്ടുമെന്നും കേസ് കോടതിയിലാണെന്നും ജോസഫൈന്‍ വ്യക്തമാക്കി.