
തൃശൂർ:ധ്യാനമാര്‍ഗത്തില്‍ കുടുംബ കൗണ്‍സലിങ്ങും മോട്ടിവേഷന്‍ ക്ലാസുകളും നടത്തി സാമൂഹികമാധ്യമങ്ങളില്‍ പ്രശസ്തരായ ദമ്പതിമാരിൽ ഭർത്താവ് മര്‍ദിച്ചെന്ന ഭാര്യയുടെ പരാതിയില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്.
അടിക്കാൻ കാരണം ഉണ്ട്. അത് നിങ്ങൾ അറിയണം. ജിജി എന്റെ കള്ള ഒപ്പിട്ട് ചെക്കുകൾ മാറി. ഇത്തരം കാര്യങ്ങൾ ചോദ്യം ചെയ്തപ്പോൾ എന്നെ പിച്ചാത്തിക്ക് കുത്തി
കത്തി കുത്ത് ഏല്‍ക്കാതിരിക്കാൻ ഞാൻ ഒഴിഞ്ഞ് മാറിയപ്പോൾ എന്റെ കൈയ്യുടെ മസിൽ തുളഞ്ഞ് കത്തി കയറുകയായിരുന്നു. ചോര ഒലിപ്പിച്ച് കൊരട്ടി പോലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ പോലീസ് പറഞ്ഞു..ഇത് കേസാക്കിയാൽ നാറും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭാര്യ ജിജി മാരിയോ മദ്യ ലഹരിയിൽ ഭർത്താവിനെ കുത്തി കൊല്ലാൻ ശ്രമിച്ചു എന്ന് മാധ്യമങ്ങളിൽ വാർത്ത വരും. നിങ്ങളുടെ കുട്ടികളേ ഓർത്ത് കേസാക്കണ്ട എന്നും കൊരട്ടി പോലീസ് പറയുകയായിരുന്നു
ജിജി മാരിയോ മദ്യപിച്ചിരുന്നു എന്നും ഈസ്റ്റർ നാളിലായിരുന്നു കത്തി കുത്ത് എന്നും സൂചന നല്‍കുകയായിരുന്നു.മദ്യപിച്ച ആരോപണം വരുന്നതോടെ ദമ്പതിമാരുടെ മോട്ടിവേഷൻ ക്ലാസും ധ്യാനിപ്പിക്കൻ വിശ്വാസ്യതയും പറഞ്ഞ സന്ദേശങ്ങളും കൂടുതൽ വിവാദമായി.
മാരിയോ ജോസഫ് തന്റെ സഹ പ്രവർത്തകർക്കൊപ്പം ഇരുന്നാണ് ഭാര്യക്കെതിരേ വെളിപ്പെടുത്തൽ നടത്തിയത്. എന്നാൽ വിവാഹ ബന്ധം പിരിയാതെ സ്വന്തം ഭാര്യ ആയി കഴിയുന്ന ഒരു സ്ത്രീക്കെതിരേ ഇങ്ങിനെ വിളിച്ച് പറയാൻ നിനക്ക് നാണം ഇല്ലേ നാറീ എന്നുള്ള കമന്റുകൾ അനേകം വന്നു കഴിഞ്ഞു
ജിജി മാരിയോ ട്രസ്റ്റിന്റെ പണം മോഷ്ടിച്ച് കോടികൾ മുടക്കി സഹോദരനു വീട് വയ്ച്ചു എന്നും മാരിയോ ജോസഫ് ആരോപിച്ചു. ഇതിന്റെ ചിത്രവും അദ്ദേഹം പുറത്ത് വിട്ടു.ജിജി മാരിയോയുടെ സഹോദരന്റെ വീട്. ട്രസ്റ്റിന്റെ പണം അപഹരിച്ച് പണിതു എന്നാണ് ആരോപണം




