video
play-sharp-fill

ജോസഫിനെ വിശ്വസിച്ച്  ജോസിനെ കൈവിട്ടവരെല്ലാം നിരാശയിൽ ; സീറ്റ് സ്വപ്‌നം കണ്ട പുതുശ്ശേരിയ്ക്കും മഞ്ഞക്കടമ്പനും നിരാശ; സ്ഥാനാർത്ഥി നിർണ്ണയത്തിൽ കോളടിച്ചത് മാണിയുടെ മരുമകനും : നേതാക്കൾ പെരുവഴിയിൽ ജോസഫ് ഗ്രൂപ്പ് പിളരാൻ സാധ്യത

ജോസഫിനെ വിശ്വസിച്ച് ജോസിനെ കൈവിട്ടവരെല്ലാം നിരാശയിൽ ; സീറ്റ് സ്വപ്‌നം കണ്ട പുതുശ്ശേരിയ്ക്കും മഞ്ഞക്കടമ്പനും നിരാശ; സ്ഥാനാർത്ഥി നിർണ്ണയത്തിൽ കോളടിച്ചത് മാണിയുടെ മരുമകനും : നേതാക്കൾ പെരുവഴിയിൽ ജോസഫ് ഗ്രൂപ്പ് പിളരാൻ സാധ്യത

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോൾ സീറ്റ് മോഹിച്ച് സ്വപ്‌നം കണ്ടവർക്കും ജോസ്.കെ.മാണിയെ കൈവിട്ടവർക്കും നിരാശ മാത്രമാണ് ബാക്കി. കോൺഗ്രസിലെ മുതിർന്ന നേതാവായ ജോസഫ് എം പുതുശ്ശേരിക്കും സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകളുടെ തുടക്കം മുതൽ സജീവ പരിഗണനയിലുണ്ടായിരുന്ന സജി മഞ്ഞക്കടമ്പനും സാജൻ ഫ്രാൻസിസിനും സീറ്റില്ല.

കെ.എം മാണിയുടെ മരുമകൻ എംപി ജോസഫ് പത്താമത്തെ സീറ്റായി പാർട്ടിക്ക് ലഭിച്ച തൃക്കരിപ്പൂരിൽ മത്സരിക്കും. മഞ്ഞക്കടമ്പനും പുതുശ്ശേരിയ്ക്കുമൊപ്പം ജോണി നെല്ലൂരിനും പട്ടികയ്ക്ക് പുറത്താണ് സ്ഥാനം. ഏവിടെ വേണമെങ്കിലും മത്സരിക്കാൻ ജോണി നെല്ലൂർ സന്നദ്ധനായിരുന്നു. ജോസഫ് ഗ്രൂപ്പിലെ പത്ത് സ്ഥാനാർത്ഥികളിൽ അഞ്ച് പേരും പുതുമുഖങ്ങളാണെന്നതും ശ്രദ്ധേയമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവല്ലയിൽ കുഞ്ഞുകോശി പോളും ചങ്ങനാശ്ശേരിയിൽ വി.ജെ ലാലിയും ഏറ്റുമാനൂരിൽ പ്രിൻസ് ലൂക്കോസും കോതമംഗലത്ത് ഷിബു തെക്കുംപുറവും മത്സരിക്കും. പുതുശേരിയെ മറികടന്നാണ് കുഞ്ഞു കോശി പോളിനെ സ്ഥാനാർത്ഥിയാക്കുന്നത്. വിക്ടർ ടി തോമസും അവഗണിക്കപ്പെട്ടു.

ഇത് പാർട്ടിയിൽ പുതിയ പ്രശ്‌നങ്ങളാകും. ജോസഫിന്റെ വിശ്വസ്തനാണ് കുഞ്ഞുകോശി പോൾ. മരുമകൻ എംപി ജോസഫിനെ തൃക്കരിപ്പൂരിൽ നിർത്തിയതും കേരളാ കോൺഗ്രസ് ജോസഫിലെ മറ്റ് നേതാക്കൾക്ക് തലവേദനയായിട്ടുണ്ട്.

കേരളാ കോൺഗ്രസ് പി.ജെ ജോസഫ് വിഭാഗം സ്ഥാനാർത്ഥികൾ ഇവർ

1.തൃക്കരിപ്പൂർ: എംപി ജോസഫ്
2.ഇരിങ്ങാലക്കുട : തോമസ് ഉണ്ണിയാടൻ
3.തൊടുപുഴ : പി.ജെ ജോസഫ്
4.ഇടുക്കി : ഫ്രാൻസിസ് ജോർജ്
5.കോതമംഗലം: ഷിബു തെക്കുംപുറം
6.കടുത്തുരുത്തി: മോൻസ് ജോസഫ്
7.ഏറ്റുമാനൂർ: പ്രിൻസ് ലൂക്കോസ്
8.ചങ്ങനാശ്ശേരി : വി.ജെ ലാലി
9.കുട്ടനാട് : ജേക്കബ് ഏബ്രഹാം
10.തിരുവല്ല : കുഞ്ഞുകോശി പോൾ

നീണ്ട ചർച്ചകൾക്കൊടുവിൽ കോൺഗ്രസിൽ നിന്ന് കിട്ടിയ പത്ത് സീറ്റിലും സ്വന്തക്കാരെ ജോസഫ് സ്ഥാനാർത്ഥികളാക്കുകയും ചെയ്തു. തൊടുപുഴയിൽ ജോസഫും കോതമംഗലത്ത് ഫ്രാൻസിസ് ജോർജും കടുത്തുരുത്തിയിൽ മോൻസ് ജോസഫും കുട്ടനാട് ജേക്കബ് എബ്രഹാമും ഇരിങ്ങാലക്കുടയിൽ ഉണ്ണിയാടനും നേരത്തെ സീറ്റ് ഉറപ്പിച്ചിരുന്നു.

ആധിപത്യം ഉറപ്പിക്കുവാൻ മോൻസ് ജോസഫ് എംഎൽഎയുടെ യും മുൻ എം പി കെ ഫ്രാൻസിസ് ജോർജ്ജിന്റെയും നേതൃത്വത്തിൽ അധികാര വടംവലിയും രൂക്ഷമാണ്.

മോൻസ് ജോസഫ് എംഎൽഎ, തോമസ് ഉണ്ണിയാടൻ, വിക്ടർ ടി തോമസ്, വി ജെ ലാലി, വർഗീസ് മാമൻ, ഡി.കെ.ജോൺ , കുഞ്ഞു കോശി പോൾ, റോജസ് സെബാസ്റ്റ്യൻ, ഇടുക്കി, എറണാകുള
ം, തൃശ്ശൂർ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റുമാർ, പ്രിൻസ് ലൂക്കോസ്, രാകേഷ് ഇടപ്പുര എന്നിവർ ഒരു പക്ഷത്ത് നിലയുറപ്പിച്ചിരുന്നു. മറു ചേരിയിൽ ജോയ് അബ്രഹാം,എം പി പോളി, വക്കച്ചൻ മറ്റത്തിൽ, സജി മഞ്ഞക്കടമ്പിൽ, സാജൻ ഫ്രാൻസിസ്, മൈക്കിൾ ജെയിംസ്, അജിത്ത് മുതിരമല, എബ്രഹാം കലമണ്ണിൽ, ഷീല സ്റ്റീഫൻ എന്നീ പ്രമുഖരുമാണ്.