
റേഡിയോ ജോക്കി, എഴുത്തുകാരൻ, അഭിനേതാവ് തുടങ്ങി നിരവധി മേഖലകളില്‍ തിളങ്ങുന്ന വ്യക്തിയാണ് ജോസഫ് അന്നംകുട്ടി ജോസ്. വളരെ ലളിതമായിട്ടാണ് ജോസഫിന്റെയും അന്നയുടെയും വിവാഹം നടന്നത്. ഇപ്പോഴിതാ തന്റെ അന്നയെ കണ്ടുമുട്ടിയ കഥ പറയുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ജോസ് അന്നക്കുട്ടി.
ഞാൻ അന്നയെ കാണുന്നത് മാട്രിമോണി വഴിയാണ്. ഒരിയ്ക്കലും മാട്രിമോണി വഴി വിവാഹം കഴിക്കില്ലെന്ന് പ്രതിജ്ഞ എടുത്ത ഒരാള്‍ ആണ് ഞാൻ. പക്ഷേ അത് തെറ്റിക്കേണ്ടി വന്നു. അന്നയുടെ അമ്മയാണ് എനിക്ക് റിക്വസ്റ്റ് അയക്കുന്നത്. പിന്നെ ഞങ്ങള്‍ സംസാരിച്ചു തുടങ്ങി. എല്ലാ കോളും ഒരു മണിക്കൂർ വരെയൊക്കെ പോകുന്നു. സമയം പോകുന്നത് അറിയുന്നതേയില്ല. അങ്ങനെ സംസാരിച്ച് വിവാഹം വരെയെത്തി, ജോസഫ് വീഡിയോയില്‍ പറഞ്ഞു.
ഞങ്ങളുടെ വിവാഹ ദിവസത്തിലെ ചെറിയ ഓർമ്മകള്‍ മാത്രമാണ് ഈ വിഡിയോ, ആഘോഷങ്ങള്‍ക്ക് പകരം ഉള്ളുതുറന്ന സംസാരങ്ങളായിരുന്നു, അലങ്കാരങ്ങള്‍ക്ക് പകരം നിശബ്ദമായ പ്രാർത്ഥനകളായിരുന്നു. അടുത്തുള്ള ആള്‍ക്കൂട്ടത്തിന് പകരം അകലെ നിന്ന് ആശംസകള്‍ അറിയിച്ച പ്രിയപ്പെട്ടവരുടെ സ്നേഹമായിരുന്നു. എന്തിന് ഇങ്ങനെയൊക്കെ എന്ന് ചോദിച്ചാല്‍ ഉത്തരം ലളിതമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഞങ്ങള്‍ വേണ്ടായെന്ന് വച്ച ആഘോഷങ്ങള്‍ക്ക് പകരം എവിടെയോ, ആർക്കോ അവരുടെ പുതിയ സന്തോഷത്തിന്റെ തറക്കല്ല് വീണിട്ടുണ്ട്”, എന്നാണ് വീഡിയോയ്ക്കൊപ്പം ജോസഫ് ക്യാപ്ഷനായി കുറിച്ചത്.