video
play-sharp-fill

ഒരിടവേളയ്ക്ക് ശേഷം കേരള കോൺഗ്രസിൽ വീണ്ടും ചേരിപ്പോര് ; കുട്ടനാട് സീറ്റിനായി അവകാശ വാദം ഉന്നയിച്ച് ജോസ്-ജോസഫ് വിഭാഗങ്ങൾ

ഒരിടവേളയ്ക്ക് ശേഷം കേരള കോൺഗ്രസിൽ വീണ്ടും ചേരിപ്പോര് ; കുട്ടനാട് സീറ്റിനായി അവകാശ വാദം ഉന്നയിച്ച് ജോസ്-ജോസഫ് വിഭാഗങ്ങൾ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: ഒരിടവേളയ്ക്ക് ശേഷം കേരള കോൺഗ്രസ്സിൽ വീണ്ടും ചേരിപ്പോര് മുറുകുന്നു. കുട്ടനാട് സീറ്റിനെച്ചൊല്ലി യു.ഡി.എഫിൽ ഘടകകക്ഷികളായ കേരളാ കോൺഗ്രസിലെ ജോസ് .കെ.മാണി – പി.ജെ ജോസഫ് വിഭാഗങ്ങൾ ഒരേപോലെ അവകാശവാദങ്ങൾ ഉന്നയിക്കുകയാണ്.

കെ.എം മാണി കഴിഞ്ഞ തവണ സ്ഥാനാർത്ഥിയെ നിശ്ചയിച്ച കുട്ടനാട് സീറ്റിൽ ഇത്തവണയും തങ്ങളുടെ സ്ഥാനാർത്ഥിയെ തന്നെ മത്സരിപ്പിക്കുമെന്നാണ് ജോസ് കെ മാണി പക്ഷത്തിന്റെ നിലപാട്. എന്നാൽ കഴിഞ്ഞ തവണ തങ്ങളുടെ നോമിനിയാണ് കുട്ടനാട്ടിൽ മത്സരിച്ചതെന്നും അതിനാൽ സീറ്റ് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും പി.ജെ ജോസഫും അവകാശപ്പെടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേ സമയം സീറ്റിന്റെ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നാണ് ജോസ്.കെ.മാണി പക്ഷം നിലപാട അറിയിച്ചത്. കഴിഞ്ഞ തവണത്തെ സ്ഥാനാർത്ഥിക്ക് കെ.എം മാണിക്കൊപ്പം നിൽക്കുമെന്ന ഉറപ്പിലാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകിയതെന്നും ജോസ് കെ മാണി വിഭാഗം പറയുന്നു.

എന്നാൽ കേരള കോൺഗ്രസുകൾ തമ്മിൽ തർക്കം തുടർന്നാൽ അത് യു.ഡി എഫിന്റെ ജയസാധ്യതയെ ഇത് സാരമായി തന്നെ ബാധിച്ചേക്കും. പാലായിൽ ജോസ് കെ മാണിയുടെ സ്ഥാനാർഥി ജോസ് ടോമിനെതിരെ പി ജെ ജോസഫ് വിഭാഗം പരസ്യമായി തന്നെ പ്രചരണം നടത്തിയിരുന്നു. ഇതിനുപുറമെ വോട്ടെടുപ്പ് ദിവസം വരെ കരുതിക്കൂട്ടി ജോസഫ് വിഭാഗം നടത്തിയ പ്രസ്താവനകൾ വലിയ തിരിച്ചടിക്ക് കാരണമായിരുന്നു. അതേ വാശിയിൽ തന്നെ ഇത്തവണ ജോസ് വിഭാഗവും തിരിച്ചടിക്കാനാണ് സാധ്യത. കുട്ടനാട്ടിൽ പ്രവർത്തക പിന്തുണയിൽ മുമ്പിലുള്ളത് ജോസ് കെ മാണി വിഭാഗമാണ്. ജോസഫ് വിഭാഗം ഇവിടെ ശുഷ്‌കമാണ്. ജോസഫ് ഗ്രൂപ്പിന് കുട്ടനാട് നിയോജക മണ്ഡലത്തിൽ മണ്ഡലകമ്മിറ്റികൾ പോലും രൂപീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ ജോസഫ് ഗ്രൂപ്പിനെ ഇവിടേയ്ക്ക് പരിഗണിക്കുന്നതിൽ യു ഡി എഫിനും താല്പര്യക്കുറവുണ്ട്. അങ്ങനെ വന്നാൽ കുട്ടനാട് സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുന്നതും പരിഗണനയിലാണ്.