
പാലാ: നിയോജകമണ്ഡലത്തിലെ പൊതു ഇടങ്ങളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് നേരിട്ട് വോട്ട് അഭ്യർത്ഥിക്കുന്ന തിരക്കിലാണ് എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ മാണി.എൽഡിഎഫ് പ്രവർത്തകരോടും നേതാക്കന്മാരോടുമൊത്ത് വലിയ ആത്മവിശ്വാസത്തോടെ വോട്ടുറപ്പിക്കുന്ന പ്രവർത്തനത്തിലാണ് സ്ഥാനാർത്ഥി.ബൂത്ത് തലങ്ങളിൽ നിന്നും ലഭിക്കുന്ന പ്രതികരണങ്ങളിൽ എൽഡിഎഫ് കേന്ദ്രങ്ങൾ തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
ഇൻഫോസിറ്റി പ്രാവർത്തികമാക്കുമെന്ന മുഖ്യ വാഗ്ദാനത്തോടൊപ്പം പാലായുടെ സമഗ്ര വികസനം പ്രധാന ചർച്ചയാക്കിയാണ് എൽഡിഎഫ് വോട്ട് അഭ്യർത്ഥിക്കുന്നത്.വരുന്ന നാല് ദിവസങ്ങളിൽ പരമാവധി വീടുകൾ കയറിയിറങ്ങി പാലായുടെ വികസന മുരടിപ്പ് പ്രധാന വിഷയമായി ഉന്നയിക്കാനും എൽഡിഎഫ് തീരുമാനിച്ചിട്ടുണ്ട്.
കന്യാസ്ത്രീ മഠങ്ങളിൽ റേഷൻ കാർഡ് ലഭ്യമാക്കുന്നതിനും കന്യാസ്ത്രീകള്ക്ക് പെൻഷൻ അനുവദിക്കുന്നതിനും എൽഡിഎഫ് സർക്കാരി എടുത്ത നടപടികൾ കന്യാസ്ത്രീ മഠങ്ങളിൽ എത്തി അവരോട് നേരിട്ട് ജോസ് കെ മാണി സംസാരിക്കുന്നുണ്ട്.ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ മോചനത്തിനായി എൽഡിഎഫ് പ്രതിനിധി സംഘം നടത്തിയ പരിശ്രമങ്ങളും വിശദീകരിക്കുന്നുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാവിലെ മേലുകാവിലും മൂന്നിലവിലും കടകമ്പോളങ്ങളിൽ കയറി ഇറങ്ങി വോട്ട് അഭ്യർത്ഥിച്ചു.ഉച്ചയ്ക്കുശേഷം സ്വന്തം വാർഡിൽ ഉള്ള വ്യാപാരസ്ഥാപനങ്ങളിൽ വോട്ട് അഭ്യർത്ഥിച്ചു.വൈകുന്നേരം രാമപുരത്ത് മുത്തോലിയിലുമുള്ള ആറ് കുടുംബസംഗമങ്ങളിൽ എൽഡിഎഫ് നേതാക്കൾക്കൊപ്പം പങ്കെടുത്തു.



