ഇളകി മറിഞ്ഞ് നാട്: പാലായിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ മാണിയുടെ മണ്ഡലം പര്യടനം ഇന്ന് കരൂർ,രാമപുരം പഞ്ചായത്തുകളിൽ

Spread the love

പാലാ: എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണിയുടെ മണ്ഡലം സ്ഥാനാർത്ഥി പര്യടനത്തിന് ഇന്ന് തുടക്കം.കരൂർ,രാമപുരം എന്നീ പഞ്ചായത്തുകളിലാണ് ഇന്ന് പര്യടനം നടത്തുന്നത്.

video
play-sharp-fill

രാവിലെ എട്ടിന് കരൂരിൽ സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി ടി ആര്‍ രഘുനാഥൻ പര്യടന പരിപാടിയുടെ നിയോജകമണ്ഡലതല ഉദ്ഘാടനം നിർവഹിച്ചു.രാവിലെ കരൂരിൽ ആരംഭിച്ച പര്യടനം വൈകുന്നേരം രാമപുരം പഞ്ചായത്തിലെ ഹോമിയോ ജംഗ്ഷനിൽ സമാപിക്കും.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പിന്തുണ അഭ്യർത്ഥിച്ച് ജോസ് കെ മാണിപാലാ:ജോസ് കെ മാണി ചൂണ്ടച്ചേരി എൻജിനീയറിങ് കോളേജിൽ എത്തി പാലാ രൂപത വികാരി ജനറൽ റവ ഫാ ഡോ.ജോസഫ് തടത്തിലിനെ കണ്ട് അനുഗ്രഹം വാങ്ങി.ക്യാമ്പസിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികളെയും അധ്യാപകരെയും നേരിൽകണ്ട് വോട്ടുകൾ അഭ്യർത്ഥിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പശ്ചിമേഷ്യയിലെ സംഘർഷവും അമേരിക്കയുടെ പൊടുന്നനെയുള്ള നയം മാറ്റം വിദേശ തൊഴിൽ സാധ്യതകളെ നന്നായി ബാധിച്ചിട്ടുണ്ടെന്ന് ജോസ് കെ മാണി പറഞ്ഞപ്പോൾ വിദ്യാർഥികൾ അത് അംഗീകരിച്ചു.സീനിയേഴ്സ് ആയ പലരും തങ്ങളോട് ഇപ്പോൾ ഇക്കാര്യം പറയാറുണ്ടെന്നും അവർ പറഞ്ഞു.അവരോട് വോട്ടുകൾ അഭ്യർത്ഥിച്ച ശേഷം നേരെ എത്തിയത് പാലാ അൽഫോൻസാ കോളേജിലായിരുന്നു.ചോക്ലേറ്റ് നൽകിയാണ് കുട്ടികൾ അദ്ദേഹത്തെ സ്വീകരിച്ചത്.

ഓരോരുത്തർക്കും ഹസ്തദാനം നൽകിയും സംവദിച്ചുമാണ് ജോസ് കെ മാണി നീങ്ങിയത്.അവർ പഠിക്കുന്ന കോഴ്സുകളെ കുറിച്ചുള്ള വിശദാംശങ്ങൾ ആരായുകയും വോട്ടു നൽകുകയും വീട്ടിലുള്ളവരെ കൊണ്ട് രണ്ടില ചിഹ്നത്തിൽ വോട്ട് ചെയ്യിപ്പിക്കുകയും വേണമെന്ന് അഭ്യർത്ഥിച്ചാണ് ജോസ് കെ മാണി മടങ്ങിയത്.പിന്നീട് പാലാ സെൻറ് തോമസ് കോളേജ് ക്യാമ്പസിൽ.ജോസ് കെ മാണിയെ കണ്ടയുടൻ ക്യാമ്പസിൽ കൂട്ടം കൂടി നിന്ന വിദ്യാർഥികൾ ആവേശത്തോടെ അദ്ദേഹത്തിൻ്റെ അടുത്തേക്ക് ഓടിയെത്തി.

അവർ അദ്ദേഹത്തെ കോളേജിന്റെ പല ഭാഗങ്ങളിലേക്ക് കൊണ്ടുപോവുകയും സഹപ്രവർത്തകരെ പരിചയപ്പെടുത്തുകയും ചെയ്തു.പിന്നീട് വിദ്യാർഥികളുമായി നേരെ ക്യാന്റീനിലെത്തി.അവരോടൊപ്പം അവിടെയിരുന്ന് ലഘു ഭക്ഷണം കഴിച്ച് വിശദമായ സംസാരം.സയൻസ് സിറ്റിയും ട്രിപ്പാൾ ഐ ടിയും വികസന നേട്ടങ്ങളായി ജോസ് കെ മാണി എടുത്തു പറഞ്ഞു.ഭാവി തലമുറയ്ക്ക് ആവശ്യമുള്ള ബൃഹത്തായ പദ്ധതികളും പ്രവർത്തനങ്ങളും സ്ഥാപനങ്ങളുമാണ് ഇനി പാലായ്ക്ക് ആവശ്യമെന്ന് ജോസ് കെ മാണി പറഞ്ഞപ്പോൾ വിദ്യാർഥികളുടെ സംഘം കയ്യടികളോടെയാണ് അത് സ്വീകരിച്ചത്.

കോളേജ് അധ്യാപകരെയും ജീവനക്കാരെയും പ്രത്യേകം പ്രത്യേകം കണ്ടു ഏറെ നേരം ക്യാമ്പസിൽ ചിലവഴിച്ചിട്ടാണ് ജോസ് കെ മാണി മടങ്ങിയത്.ഉച്ചയ്ക്കുശേഷം ബ്രില്യൻൻ്റ് കോളേജിന്റെ രണ്ട് ക്യാമ്പസുകളിൽ എത്തി അധ്യാപകരെയും ജീവനക്കാരെയും പ്രത്യേകം പ്രത്യേകം കണ്ട് അവരോട് വോട്ട് അഭ്യർത്ഥിച്ചു.അതിനുശേഷം പാലാ കോപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ അഭിഭാഷകരുടെ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.