പാലായിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ മാണി നാമനിര്‍ദ്ദേശ പത്രിക സമർപ്പിച്ചു

Spread the love

പാലാ: പാലയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ മാണി  നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

video
play-sharp-fill

ഇന്ന് രാവിലെ പാലാ തഹസീൽദാർ മുമ്പാകെയാണ് അദ്ദേഹം പത്രിക നൽകിയത്.

നേതാക്കളായ ലാലിച്ചൻ ജോർജ്, ലോപ്പസ് മാത്യു, ബാബു കെ ജോർജ് എന്നിവർ സ്ഥാനാർത്ഥിയോടൊപ്പമായിരുന്നു പത്രിക സമർപ്പണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണ്ഡലത്തിലെ വികസനത്തുടർച്ചയും രാഷ്ട്രീയ മേധാവിത്വവും ലക്ഷ്യമിട്ടാണ് കേരള കോൺഗ്രസ് (എം) ചെയർമാൻ കൂടിയായ ജോസ് കെ മാണി ഇത്തവണ ജനവിധി തേടുന്നത്.

ജനങ്ങളുടെ ഇടയില്‍ ആവേശകരമായ പ്രതികരണമുണ്ട്. പാലയില്‍ ഇത്തവണ കേരള കോണ്‍ഗ്രസ് വിജയിക്കും. മൂന്നാം ഇടതു സർക്കാർ അധികാരത്തില്‍ വരും

 

മൂന്നാം ഇടതു സർക്കാരില്‍ കേരള കോണ്‍ഗ്രസ് മന്ത്രി സ്ഥാനത്തെ മാറ്റം ചർച്ച ചെയ്തു തീരുമാനിക്കും. മാണി സി കാപ്പൻ പിടിച്ച വോട്ടുകള്‍ കള്ള പ്രചാരണങ്ങളിലൂടെയാണ്. ജനങ്ങള്‍ക്ക് കൃത്യമായി മനസ്സിലായിട്ടുണ്ട്. ജനങ്ങള്‍ പ്രതീക്ഷിച്ചത് അവർക്ക് ലഭിച്ചിട്ടില്ല.

 

കേരള കോണ്‍ഗ്രസ് യുഡിഎഫിനോട് അടുക്കുന്നു എന്നത് മാധ്യമസൃഷ്ടിയാണ്. പാല ശ്രദ്ധ കേന്ദ്രം ആയതുകൊണ്ട് വാർത്തകള്‍ വരുന്നത്. ജനങ്ങള്‍ക്കിടയില്‍ ആശയ കുഴപ്പം കൊണ്ടുവരാനുള്ള നീക്കം ആയിരുന്നുവെന്നും ജോസ് കെ മാണി വിമർശിച്ചു.