എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണിയുടെ മണ്ഡല പര്യടനം തുടരുന്നു: സ്വീകരണ കേന്ദ്രങ്ങൾ നിറഞ്ഞ് ജനങ്ങൾ: പാലായുടെ മനസ് ഇടത്തോട്ടോ?

Spread the love

പാലാ: എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി ഇന്ന് തലനാട് , മൂന്നിലവ് ,കടനാട് പഞ്ചായത്തുകളിൽ പര്യടനം നടത്തും.തലനാട് പഞ്ചായത്തിലെ പര്യടനം രാവിലെ 8ന് മേസ്തിരി പ്പടിയിൽ നിന്നും ആരംഭിച്ചു. ഇതിന് ശേഷം മൂന്നിലവ് പഞ്ചായത്തിലെ പര്യടനം ആരംഭിക്കും.
,കടനാട് പഞ്ചായത്തിലെ പര്യടനം വൈകുന്നേരം 5.30ന് മേരി ലാൻഡിൽ നിന്നും ആരംഭിക്കും.

video
play-sharp-fill

എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണിയുടെ നിയോജകമണ്ഡലം പര്യടനത്തിന് എങ്ങും ആവേശകരമായ സ്വീകരണം. ഇന്നലെ രാവിലെ എട്ടിന് കരൂർ പഞ്ചായത്ത് ഓഫീസ് ജംഗ്ഷനിൽ നിന്നുമാണ് പര്യടനം ആരംഭിച്ചത്.സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി ടി.ആർ രഘുനാഥൻ ജോസ് കെ മാണിയെ ഷാൾ അണിയിച്ച് നിയോജകമണ്ഡലം പര്യടന പരിപാടി ഉദ്ഘാടനം ചെയ്തു.

തൊട്ടടുത്ത സ്വീകരണ കേന്ദ്രമായ പയപ്പാറിൽ കാർഷിക വിഭവങ്ങൾ നൽകിയാണ് സ്ഥാനാർത്ഥിയെ ജനങ്ങൾ സ്വീകരിച്ചത്.പിന്നീട് അന്തിനാട്ടിൽ സ്ത്രീകളും യുവജനങ്ങളുമടങ്ങുന്ന വലിയ ആൾക്കൂട്ടം ജോസ് കെ മാണിയെ കാത്തുനിന്നിരുന്നു.തിലകം ചാർത്തിയും കൂവളത്തില കൈകളിൽ നൽകിയുമാണ് സ്ത്രീ ജനങ്ങൾ സ്ഥാനാർത്ഥിയെ സ്വീകരിച്ചത്.അന്ത്യാളത്ത് ശാസ്ത്ര ഗ്രന്ഥങ്ങൾ നൽകി വിദ്യാർഥികൾ ജോസ് കെ മാണിയെ സ്വീകരിച്ചത് വേറിട്ട കാഴ്ചയായി.വെള്ളപ്പൊരിയിലും പുന്നത്താനത്തും റോസാ പുഷ്പങ്ങളുമായി നിരവധി ആളുകൾ ജോസ് കെ മാണിയെ കാത്തുനിന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലായുടെ പിൻഗാമിയായി എം പി എന്ന നിലയിൽ വലവൂരിൽ ട്രിപ്പിൾ ഐടി എത്തിച്ച ജോസ് കെ മാണിക്ക് വികാരനിർഭരമായ സ്വീകരണമാണ് വലവൂർ ടൗണിൽ ജനങ്ങൾ നൽകിയത്.കുടക്കച്ചിറ പാറമട ജംഗ്ഷനിൽ നിരവധി തൊഴിലാളികൾ ചേർന്നാണ് സ്ഥാനാർഥിയെ സ്വീകരിച്ചത്.അടുകാലാ ഷാപ്പ് പടിക്കലും നെല്ലാനിക്കാട്ട് പാറയിലും കണിക്കൊന്ന പൂക്കൾ നൽകിയാണ് സ്ത്രീകളും യുവാക്കളും സ്വീകരണം നൽകിയത്.ഇടനാട് സ്കൂൾ പടിക്കൽ സ്ഥാനാർത്ഥിക്ക് രണ്ടിലക്കമ്പുകൾ സമ്മാനമായി നൽകി.മുറിഞ്ഞാറയിലും പൈങ്കുളത്തും പച്ചക്കറി തൈകൾ സ്ഥാനാർത്ഥിക്ക് നൽകി സ്വീകരിച്ചു.ആശാനിലയത്തിലെ സമ്മേളനത്തോടെ പേണ്ടാനാംവയലിൽ കരൂർ പഞ്ചായത്തിലെ പര്യടനം സമാപിച്ചു.

ചക്കാമ്പുഴയിൽ നിന്നുമാണ് രാമപുരം പഞ്ചായത്തിലെ പര്യടന തുടക്കമായത്.വലിയ ജനാവലിയാണ് ചക്കാമ്പുഴയിൽ ജോസ് കെ മാണി സ്വീകരിക്കാൻ എത്തിയത്.നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെയും നിരവധി വാഹനങ്ങളുടെയും അകമ്പടിയോടെയാണ് പര്യടനം ആരംഭിച്ചത്.ഇടക്കോലിയിൽ ചെറുകിട കർഷകർ പാളത്തൊപ്പി അണിയിച്ച് സ്ഥാനാർഥിയെ സ്വീകരിച്ചു.കൊങ്ങാട് പച്ചക്കറി താലം നൽകിയാണ് സ്ത്രീകൾ ജോസ് കെ മാണിയെ സ്വീകരിച്ചത്.കുടപ്പാലത്തും ചേറ്റുകുളത്തും ആവേശകരമായ വരവേൽപ്പാണ് ജനങ്ങൾ നൽകിയത്.

ആനിച്ചുവടിൽ കണിക്കൊന്നപ്പൂക്കളുമായി വലിയ ജനാവലി പിന്തുണ അറിയിക്കാനെത്തി. പാലച്ചുവടിൽ പഴവർഗ്ഗത്താലവുമായി മുതിർന്ന സ്ത്രീകൾ ജോസ് കെ മാണിയെ സ്വീകരിച്ചത് വേറിട്ട കാഴ്ചയായി.അവിടെനിന്നും കിഴതിരി സ്കൂൾ പടിക്കൽ എത്തിയപ്പോഴേക്കും പര്യടനം വലിയൊരു റോഡ് ഷോയായി മാറി.നെല്ലാപ്പാറയിൽ യുവതി യുവാക്കളുടെ വലിയ സംഘം മുദ്രാവാക്യം വിളിയുടെ ജോസ് കെ മാണിയെ സ്വീകരിച്ചു.പിഴകിൽ ഫല വൃക്ഷത്തൈകൾ നൽകുകയാണ് ജോസ് കെ മാണിയെ കർഷകർ വരവേറ്റത്.രാമപുരം അമ്പലം ജംഗ്ഷനിൽ എത്തിയപ്പോൾ ക്ഷേത്ര നവീകരണത്തിനായി മാണിസാറിന്റെ കാലത്ത് നടന്ന പ്രവർത്തനങ്ങൾ ഓർമിപ്പിച്ചാണ് മുതിർന്ന ആളുകൾ ജോസ് കെ മാണിയെ ഹാരമണിയിച്ചത്.രാമപുരം ടൗണിൽ മുദ്രാവാക്യം വിളികളോടെ വിദ്യാർഥികളുടെ വലിയ സംഘം അഭിവാദ്യമർപ്പിച്ചു.ഏഴാച്ചേരിയിൽ രണ്ടിലക്കമ്പുകൾ നൽകിയാണ് ആളുകൾ പിന്തുണ അറിയിച്ചത്.ആവേശകരമായ റോഡ് ഷോയുടെ ഹോമിയോ ജംഗ്ഷനിൽ കഴിഞ്ഞ ദിവസത്തെ പര്യടനം സമാപിച്ചു.

പ്രൊഫ ലോപ്പസ് മാത്യു, ലാലിച്ചൻ ജോർജ്,സജേഷ് ശശി,ബാബു കെ ജോർജ്,ഔസേപ്പച്ചൻ തകിടിയേൽ,അഡ്വ വി ടി തോമസ്,ടോബിൻ കെ അലക്സ്,ഷാജി കടമല,കെ ഷാജ കുമാർ,ബെന്നി മൈലാടൂർ,ബേബി ഉഴുത്തുവാൽ,പ്രശാന്ത് നന്ദകുമാർ,എന്നിവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു.