കര്‍ഷകരെയും പാവപ്പെട്ടവരെ ചേര്‍ത്തുനിര്‍ത്തി എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ വീണ്ടും ജനവിധി തേടും: ജോസ്‌ കെ.മാണി

Spread the love

കോട്ടയം: കര്‍ഷകരെയും പാവപ്പെട്ടവരെ ചേര്‍ത്തുനിര്‍ത്തിയാണ്‌ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ വീണ്ടും ജനവിധി തേടാന്‍ പോകുന്നതെന്നു കേരളാ കോണ്‍ഗ്രസ്‌ (എം) ചെയര്‍മാന്‍ ജോസ്‌ കെ മാണി. കേരള കോണ്‍ഗ്രസ്‌ എം കോട്ടയം ജില്ലാ സ്‌റ്റിയറിങ്‌ കമ്മിറ്റി യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

video
play-sharp-fill

കര്‍ഷകരുടെ കൈവശഭൂമിയില്‍ പരിപൂര്‍ണ ഉടമസ്‌ഥാപകാശം നല്‍കുകയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ക്രവവത്‌ക്കരിക്കുകയും ചെയ്‌തു. വനാതിര്‍ത്തി പങ്കിടുന്ന ജനവാസ മേഖലകളിലെ ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കുന്നതിനായി വന്യജീവി സംരക്ഷണം(കേരള ഭേദഗതി)സര്‍ക്കാര്‍ കൊണ്ടുവന്നു.

ഭവന രഹിതരായ ആളുകള്‍ക്കായി സമയബന്ധിതമായി വീടുകള്‍ നിര്‍മിച്ചു നല്‍കിയെന്നും ജോസ്‌ കെ. മാണി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ പ്രസിഡന്റ്‌ പ്രഫ. ലോപ്പസ്‌ മാത്യുവിന്റെ അധ്യക്ഷതയില്‍ തോമസ്‌ ചാഴികാടന്‍, ജോസ്‌ ടോം, ബേബി ഉഴുത്തുവാല്‍, സണ്ണി തെക്കേടം, സഖറിയാസ്‌ കുതിരവേലി, ഔസേപ്പച്ചന്‍ വാളിപ്ലാക്കല്‍, വിജി.എം തോമസ്‌, ഫിലിപ്പ്‌ കുഴികുളം,ജോസഫ്‌ ചാമക്കാല, പിസി കുര്യന്‍, ബിനോ ജോണ്‍, കെ ആനന്ദക്കുട്ടന്‍, പെണ്ണന്മ ജോസഫ്‌,സിറിയക്‌ ചാഴികാടന്‍,സാജന്‍ തൊടുക,നിര്‍മ്മല ജിമ്മി എന്നിവര്‍ പ്രസംഗിച്ചു.