video
play-sharp-fill

പാലായിൽ ജോസ് ടോമിന് പാരയുമായി അപരൻ ടോം തോമസ് : പിന്നിൽ ഇടത് നേതാക്കളെന്ന് ആരോപണം

പാലായിൽ ജോസ് ടോമിന് പാരയുമായി അപരൻ ടോം തോമസ് : പിന്നിൽ ഇടത് നേതാക്കളെന്ന് ആരോപണം

Spread the love

പാല: പാലായിലെ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർഥി ജോസ് ടോമിന് പാരയുമായി അപരൻ. റബര്‍ കര്‍ഷകനായ ടോം തോമസാണ് പാലായിൽ ജോസ് ടോമിന് തലവേദനയായി രംഗപ്രവേശനം നടത്തിയിരിക്കുന്നത്.

വോട്ടിംഗ് മെഷിനീല്‍ ജോസ് ടോമിന്റെ പേര് ഏഴാമതും ടോം തോമസിന്റെ പേര് ഒന്‍പതാമതുമാണ് രേഖപ്പെടുത്തുന്നത്. ഇതുമൂലം വോട്ടർമാർക്ക് ആശയക്കുഴപ്പമുണ്ടാകുമോ എന്ന പേടിയിലാണ് പാലായിലെ യുഡിഎഫ് വിഭാഗം.

ഇടത് നേതാക്കളുടെ അറിവോടെയാണ് ടോം തോമസ് മത്സരിക്കുന്നതെന്നാണ് യുഡിഎഫിന്റെ പ്രധാന ആരോപണം. എന്നാല്‍ തന്റെ സ്ഥാനാര്‍ത്ഥിത്വവും എല്‍ഡിഎഫും തമ്മില്‍ യാതൊരു ബന്ധവും ഇല്ലെന്നാണ് ടോം തോമസ് പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൂഷ്മപരിശോധനാ വേളയില്‍ ജോസ് ടോമിന്‍റെ പത്രികയില്‍ പിഴവാരോപിച്ച് വരണാധികാരിക്ക് പരാതി നല്‍കിയതും ടോം തോമസാണ്. മണ്ഡലത്തില്‍ എത്ര വോട്ട് കിട്ടുമെന്നും സ്ഥാനാര്‍ത്ഥിക്ക് കൃത്യമായ കണക്കുണ്ട്.