
കടുത്തുരുത്തി: ജോസിന്റെ ജീവന്‍ സൗദി അറേബ്യയിലെ മൂന്നു പേരിലൂടെ തുടിക്കും.
മരണം വരിക്കുന്നതിനു മുന്‍പേ അവയവങ്ങള്‍ ദാനം ചെയ്യണമെന്ന ചാമക്കാലായില്‍ തച്ചേത്തുപ്പറമ്പില്‍ ടി.വി. ജോസ്(61) ന്റെ ആഗ്രഹമാണു മക്കള്‍ നിറവേറ്റിയത്. കഴിഞ്ഞ 4 മാസമായി വിസിറ്റിങ് വിസയില്‍ മക്കളോടൊപ്പം സൗദിയില്‍ താമസിച്ച വന്നിരുന്ന ജോസിന് ഒകേ്‌ടാബര്‍ മാസം 28 നാണു പക്ഷാഘാതം ഉണ്ടായത്.
ഉടന്‍ തന്നെ മകള്‍ ജോലി ചെയ്യുന്ന കിങ് ഖാലിദ് ആന്റ് പ്രിന്‍സ് സുല്‍ത്താന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും നവംബര്‍ 19 നു മരണം സംഭവിക്കുകയായിരുന്നു. മരണശേഷം തന്റെ അവയവങ്ങള്‍ ദാനം ചെയ്യണമെന്ന ആഗ്രഹം ജോസ് തന്റെ കുടുംബത്തെ മുന്‍കൂട്ടി അറിയിച്ചതിന്റെ അടിസ്‌ഥാനത്തില്‍, ഇതേ ഹോസ്‌പിറ്റലിലെ നഴ്‌സായ മകള്‍ പിങ്കിയും, സഹോദരന്‍ ജിന്‍സും, മറ്റു കുടുംബാംഗങ്ങളുമായി ആലോചിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അവയവങ്ങള്‍ ദാനം ചെയ്യുന്നതിനുള്ള സമ്മതപത്രത്തില്‍ ഒപ്പിട്ട് നല്‍കുകയും ചെയ്‌തു. വൃക്ക, കരള്‍, നേത്രപടലം തുടങ്ങിയ അവയവങ്ങളാണ് താന്‍ ഒരിക്കല്‍ പോലും കാണാത്ത 3 പേര്‍ക്കായി ദാനം ചെയ്‌തത്. ഭൗതിക ശരീരം 10 ദിവസത്തിനുള്ളില്‍ നാട്ടില്‍ എത്തിക്കുന്നതിനായുള്ള ശ്രമം നടന്നു വരുന്നു.
ഭാര്യ മേരി മേവെള്ളൂര്‍ ചാമക്കാലായില്‍ കുടുംബാംഗം. മക്കള്‍ ജീന്‍സ് ജോസ് (സൗദിഅറേബ്യ നിയോം പ്രജക്‌റ്റ്‌റ്റ് )പിങ്കി ജോസ് (നഴ്‌സ് സൗദി).മരുമക്കള്‍ നിഷ(വീട്ടമ്മ) സുജയ് സാമുവല്‍(സൗദി).



