video
play-sharp-fill

ജോസഫ് വിഭാഗത്തെ വിജയിപ്പിക്കാൻ കോൺഗ്രസ് സ്ഥാനാർത്ഥികളെ തോൽപ്പിച്ചു: കിടങ്ങൂർ ഡിവിഷനിൽ കോൺഗ്രസിൽ പൊട്ടിത്തെറി; മുത്തോലിയിലും കൊഴുവനാലിലും കോൺഗ്രസ് പ്രവർത്തകർ രാജിയ്ക്ക്

ജോസഫ് വിഭാഗത്തെ വിജയിപ്പിക്കാൻ കോൺഗ്രസ് സ്ഥാനാർത്ഥികളെ തോൽപ്പിച്ചു: കിടങ്ങൂർ ഡിവിഷനിൽ കോൺഗ്രസിൽ പൊട്ടിത്തെറി; മുത്തോലിയിലും കൊഴുവനാലിലും കോൺഗ്രസ് പ്രവർത്തകർ രാജിയ്ക്ക്

Spread the love

തേർഡ് ഐ പൊളിറ്റിക്‌സ്

കോട്ടയം: ജോസഫ് വിഭാഗത്തിനെ വിജയിപ്പിക്കാൻ കോൺഗ്രസിന്റെ വാർഡ് തല സ്ഥാനാർത്ഥികളെ തോൽപ്പിച്ചതായി പരാതി ഉയർന്നതോടെ കിടങ്ങൂർ ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ വാർഡുകളിൽ പൊട്ടിത്തെറി. ജോസ് മോൻ മുണ്ടക്കെനെ ജില്ലാ പഞ്ചായത്തിൽ എത്തിക്കുന്നതിനു വേണ്ടി നടത്തിയ നീക്കങ്ങളാണ് മുത്തോലി , കൊഴുവനാൽ കോൺഗ്രസിൽ പൊട്ടിത്തെറിയിൽ എത്തിയിരിക്കുന്നത്.

ത്രിതല പഞ്ചായത്ത് ഇലക്ഷനിൽ മുത്തോലി പഞ്ചായത്തിലും കൊഴുവനാൽ പഞ്ചായത്തിലും നാണം കെട്ട തോൽവി ഏറ്റുവാങ്ങിയതിനെത്തുടർന്നാണ് കോൺഗ്രസിൽ പൊട്ടിത്തെറിയുണ്ടായിരിക്കുന്നത്. കിടങ്ങൂർ ഡിവിഷനിൽ നിന്ന് വിജയിച്ച ജോസ് മോൻ മുണ്ടക്കെനെതിരെ രൂക്ഷ വിമർശനമാണ് ഈ മേഖലയിലെ കോൺഗ്രസുകാർ .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പതിറ്റാണ്ടുകൾ ഭരണം കൈയിൽ വച്ചിരുന്ന മുത്തോലിയിൽ യുഡിഎഫ് മൂന്നാം സ്ഥാനത്തായി . ആകെയുളള പതിമൂന്ന് വാർഡിൽ പതിനൊന്നിലും യുഡിഎഫ് സ്ഥാനാർത്ഥികൾ മൂന്നാമതാണ് . അതേ അവസ്ഥയാണ് കൊഴുവനാലിലും .പാർട്ടി യുടെ മണ്ഢലം പ്രസിഡന്റിന് മൂന്നാം സ്ഥാനമാണ് വാർഡിൽ കിട്ടിയത് .ജില്ലാ പഞ്ചായത്തിലേക്ക് ബിജെപിയുടെ സഹായം കിട്ടുന്നതിന് ഒരു വിഭാഗം കോൺഗ്രസുകാരെ കൂടെ കൂട്ടി വാർഡുകളിൽ ബിജെപിക്ക് വോട്ട് മറിച്ചു എന്ന് ഇവർ കണക്ക് നിരത്തിപ്പറയുന്നു .

രണ്ട് പഞ്ചായത്തിലും യുഡിഎഫ് സഹായത്തോടെ വൻ മുന്നേറ്റമാണ് ബിജെപി നടത്തിയത് .മുത്തോലിയിൽ ബിജെപിക്ക് ഭരണം തന്നേ ലഭിച്ചേക്കും
ജോസ് മോന്റെ സ്വാർത്ഥ ലാഭത്തിന് വേണ്ടി ഈ മേഖലയിൽ കോൺഗ്രസ് പാർട്ടിയെ നാമാവശേഷമാക്കി . മുത്തോലിയിൽ വലിയ പ്രതിഷധമാണ് മുണ്ടക്കനെതിരെ കോൺഗ്രസിൽ. ജോസ്‌മോന്റെ വോട്ടു കച്ചവടത്തിൽ ബലിദാനിയായ ഒരു യുഡിഎഫ് സ്ഥാനാർത്ഥി ജോസ് മോന്റെ പ്രചരണ പോസ്റ്ററുകൾ നശിപ്പിച്ച അവസ്ഥ വരെയുണ്ടായി .

ജോസ്‌മോന്റെ ഏകാധിപത്യത്തിനെതിരെ പ്രതിഷേധിച്ച ജോസ്‌മോന്റെ വീടിരിക്കുന്ന കൊഴുവനാൽ ഒന്നാം വാർഡിലെ കോൺഗ്രസ് റിബൽ രാജേഷിന്റെ വിജയം ഒരു സൂചനയായാണ് മണ്ഡലം കോൺഗ്രസ് കാണുന്നത്.

ജോസഫ് വിഭാഗം സ്ഥാനാർത്ഥിയായ ജോസ് മോൻ മുണ്ടക്കനെതിരെയും വോട്ടുകച്ചവടത്തിൽ പങ്കാളികളായ ചില കോൺഗ്രസ് നേതാക്കൾക്കുമെതിരെ കോട്ടയം ഡിസിസിയിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് ഇവർ. ശക്തമായ നടപടി സ്വീകരിച്ചില്ലേൽ രാജി ഉൾപ്പെടെയുളള കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന് ഇവർ മുന്നറിയിപ്പ് നൽകുന്നു.