സിസ്റ്റർ ജോസ് മരിയ കൊലക്കേസ് : തെളിവുകളുടെ അഭാവത്തെ തുടർന്ന് പ്രതിയെ കോടതി വെറുതെ വിട്ടു

Spread the love

കോട്ടയം : സിസ്റ്റർ ജോസ് മരിയ കൊലക്കേസില്‍ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി പ്രതിയായ സതീശ് ബാബുവിനെ കോടതി വെറുതെ വിട്ടു. കോട്ടയം അഡീഷണല്‍ സെഷൻസ് കോടതിയുടേതാണ് നടപടി.

കോട്ടയം പിണ്ണക്കാനാട് മൈലാടി എസ് എച്ച് കോണ്‍വെൻ്റിലെ സിസ്റ്റർ ജോസ് മരിയയെ (75) പ്രതി മോഷണ ശ്രമത്തിനിടെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയതായാണ് കേസ്. 2015 ഏപ്രില്‍ 17 നായിരുന്നു സംഭവം നടന്നത്.

പ്രതിഭാഗത്തിനായി ഷെല്‍ജി തോമസും പ്രോസിക്യൂഷനായി ഗിരിജയും ഹാജരായി. പാലായിലെ സിസ്റ്റർ അമല കൊലക്കേസില്‍ നിലവില്‍ തിരുവനന്തപുരം സെൻ്റർ ജയിലിൽ തടവില്‍ കഴിയുകയാണ് പ്രതി സതീശ് ബാബു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group