play-sharp-fill
ജോസ് കെ.മാണിയുടെ കേരളയാത്ര ജനുവരി 17 മുതൽ

ജോസ് കെ.മാണിയുടെ കേരളയാത്ര ജനുവരി 17 മുതൽ

സ്വന്തം ലേഖകൻ

കോട്ടയം: കേരളാ കോൺഗ്രസ്സ് (എം) വൈസ് ചെയർമാൻ ജോസ് കെ.മാണി എം.പി നയിക്കുന്ന കേരളയാത്ര 2019 ജനുവരി 17 ന് കാസർഗോഡ് നിന്നും ആരംഭിച്ച് ഫെബ്രുവരി രണ്ടാമത്തെ ആഴ്ചയോടുകൂടി തിരുവനന്തപുരത്ത് സമാപിക്കും. കർഷക രക്ഷ, മതേതര ഭാരതം,പുതിയ കേരളം എന്ന മുദ്രാവാവ്യം ഉയർത്തിക്കൊണ്ടാണ് യാത്ര സംഘടിപ്പി ക്കുന്നത്. ചരൽകുന്നിൽ നവംബർ 15, 16 തീയതികളിൽ ചേർന്ന കേരളാ കോൺഗ്രസ് (എം) സംസ്ഥാന നേതൃക്യാമ്പില പൊതുചർച്ചയിൽ 14 ജില്ലകളിലേയും പ്രതിനിധികൾ ജോസ് കെ.മാണിയുടെ നേതൃത്വത്തിൽ സംസ്ഥാനതലത്തിൽ ഒരു രാഷ്ട്രീയ പ്രചരണജാഥ വേണമെന്ന ആശയം ഉന്നയിച്ചിരുന്നു.
ജനുവരി 17 ന് തുടക്കം കുറിക്കുന്ന ജാഥ കേരളത്തിലെ പരമാവധി നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടെയുള്ള സുപ്രധാന ജനകേന്ദ്രങ്ങളെ സ്പർശിച്ചായിരിക്കും കടന്നുപോകുന്നത്. കേരളവും ഇന്ത്യയും നേരിടുന്ന വെല്ലുവിളികളോടുള്ള ജനകീയ പ്രതിരോധത്തിന്റെ രാഷ്ട്രീയമാണ് കേരളയാത്ര മുന്നോട്ടുവെക്കുന്നത്.
കൂടുതൽ ജനവിഭാഗങ്ങളെ പാർട്ടിയിലേയ്ക്ക് ആകർഷിച്ചുകൊണ്ട് രാഷ്ട്രീയ അടിത്തറ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന മിഷൻ 2030 ന്റെ തുടക്കം കുറിക്കുന്ന ആദ്യത്തെ സംസ്ഥാന ക്യാമ്പെയ്നായിരിക്കും ജോസ് കെ.മാണിയുടെ കേരളയാത്ര. ഒരു പുതിയ കേരളത്തെ രൂപപ്പെടുത്തുന്നതിനായി ഒരു പുതിയ രാഷ്ട്രീയത്തിനുള്ള മാനിഫെസ്റ്റോ രൂപപ്പെടുത്തി ജനസദസ്സുകളിലേക്കും പകരുകയാണ് കേരളയാത്രയുടെ ലക്ഷ്യമെന്ന് സംഘാട വൃത്തങ്ങൾ അറിയിച്ചു.
ജാഥയുടെ സമാപനം തിരുവനന്തപുരത്ത് കേരളത്തിലെ മുഴുവൻ പാർട്ടി പ്രവർത്ത കരെയും ഉൾക്കൊള്ളിച്ച് ഒരു മഹാസമ്മേളനത്തോടുകൂടിയാവും സംഘടിപ്പിക്കുക