
തേർഡ് ഐ ബ്യൂറോ
കോട്ടയം: ജോസ് കെ.മാണി എംപിയുടെ മകളുടെ മനസമ്മതം പാലാ കത്തീഡ്രൽപള്ളിയിൽ നടന്നു. മുൻ മന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ കെ.എം മാണിയുടെ കൊച്ചുമകളായ പ്രിയങ്കയുടെ വിവാഹ നിശ്ചയച്ചടങ്ങുകളാണ് പാലായിലെ പള്ളിയിൽ നടന്നത്. കെ.എം മാണിയുടെ നിര്യാണത്തിനു പിന്നാലെ പ്രിയങ്കയുടെ വിവാഹം ഉറപ്പിക്കൽ ചടങ്ങുകൾ നടന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ അടക്കം വൈറലായി മാറിയിരുന്നു.
രാജ്യസഭാ അംഗവും കേരള കോൺഗ്രസ് ചെയർമാനുമായ ജോസ് കെ.മാണി എം.പിയുടെയും പൊതുപ്രവർത്തകയും വീട്ടമ്മയുമായ നിഷാ ജോസ് കെ.മാണിയുടെയും മകളായ പ്രിയങ്കയെ പ്ലക്കാട്ട് തോമസിന്റെയും ഗീതയുടെയും മകനായ കുര്യനാണ് വിവാഹം കഴിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇരുവരും തമ്മിലുള്ള വിവാഹം നേരത്തെ തന്നെ ഉറപ്പിച്ചതായിരുന്നു. ലോക്ക് ഡൗണിനെ തുടർന്നാണ് വിവാഹം ഉറപ്പിക്കൽ ചടങ്ങുകൾ നീണ്ടു പോയത്. തുടർന്നാണ്, ഇപ്പോൾ പാലാ കത്തീഡ്രൽ പള്ളിയിൽ ചടങ്ങുകൾ നടത്തിയത്.
പാലാ സെന്റ് തോമസ് കത്തീഡ്രൽ ദേവാലയത്തിൽ പാലാ രൂപതാ അദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിൽ മുഖ്യകാർമ്മികത്വം വഹിച്ചു. രണ്ടു കുടുംബത്തിന്റെയും അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങുകളിൽ പങ്കെടുത്തത്.