play-sharp-fill
കോട്ടയത്ത് കരുത്തറിയിച്ച് കേരളയാത്ര;  മോദിയുടെ മൻ കീബാത്ത്   കോർപ്പറേറ്റുകൾക്ക് വേണ്ടി : ജോസ് കെ.മാണി

കോട്ടയത്ത് കരുത്തറിയിച്ച് കേരളയാത്ര; മോദിയുടെ മൻ കീബാത്ത് കോർപ്പറേറ്റുകൾക്ക് വേണ്ടി : ജോസ് കെ.മാണി

സ്വന്തം ലേഖകൻ

കോട്ടയം : കേരളകോണ്‍ഗ്രസ്സിന്റെ ഈറ്റില്ലമായ കോട്ടയത്ത് കേരളാ കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി നയിക്കുന്ന കേരളയാത്രയുടെ പര്യടനം ശക്തിവിളമ്പരമായി മാറി. ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടമാണ് ജില്ലയിലെ പര്യടനങ്ങള്‍ക്ക് മുഖ്യനേതൃത്വം വഹിച്ചത്.

വൈക്കം മാഹാദേവന്റെ നടയില്‍ നിന്നാണ് ജില്ലയിലെ പര്യടനത്തിന്റെ രണ്ടാം ദിവസത്തിന് തുടക്കമായത്. പരമ്പരാഗത കലാരൂപങ്ങളുടേയും പഞ്ചവാദ്യങ്ങളുടേയും അകമ്പടിയോടെയാണ് വൈക്കത്തെ പ്രവര്‍ത്തകര്‍ ജാഥയെ വരവേറ്റത്. തുടര്‍ന്ന് ചേര്‍ന്ന സമ്മേളനം നിയോജകമണ്ഡലം പ്രസിഡന്റ് പോള്‍സണ്‍ ജോസഫിന്റെ അധ്യക്ഷതിയില്‍ കൂടിയ സമ്മേളനം ഡോ.എന്‍ ജയരാജ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജാഥ കടുത്തുരുത്തിയില്‍ എത്തിയപ്പോള്‍ പ്രവര്‍ത്തകരെക്കൊണ്ട് ഇളകിമറിഞ്ഞു കടുത്തുരുത്തി.

കാര്‍ഷിക സംസ്‌കൃതിയുടെ അടയാളമായ കാളവണ്ടിയില്‍ യാത്രയുടെ നായകന്‍ കയറി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. കാളവണ്ടി ജീവിതം വഴിമുട്ടിയ കര്‍ഷകന്റെ പ്രതിഷേധ ആവിഷ്‌ക്കാരമായി. തുടര്‍ന്ന് ചേര്‍ന്ന സ്വീകരണ സമ്മേളനം നിയോജക മണ്ഡലം പ്രസിഡന്റ് പി.എം മാത്യുവിന്റെ അധ്യക്ഷതിയില്‍ കൂടിയ സമ്മേളനം മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.ഏഴരപ്പൊന്നാനയുടെ നാടായ ഏറ്റുമാനൂരിലെ എതിരേല്‍പ്പ് കോട്ടയത്തിന്റെ കാര്‍ഷിക സംസ്‌ക്കാരത്തിന്റെ തനിമ വിളിച്ചോതുന്നതായിരുന്നുതോമസ് ചാഴിക്കാടന്റെ അധ്യക്ഷതിയില്‍ ചേര്‍ന്ന സമ്മേളനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളയാത്ര പാലായില്‍ എത്തിയപ്പോള്‍ ചേര്‍ന്ന സമാപന സമ്മേളനം അക്ഷരാര്‍ത്ഥത്തില്‍ ജനസമുദ്രമായി മാറി. പ്രവര്‍ത്തകരുടെ ആവേശം ഇരമ്പിയാര്‍ത്ത വേദിയില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക വിരുദ്ധ നയങ്ങളെ തുറന്നുകാട്ടുന്നതായിരുന്നു ക്യാപ്റ്റന്റെ വാക്കുകള്‍. സാധാരണക്കാരും കർഷകരും തൊഴിലാളികളും  അണിനിരന്ന കേരള യാത്രക്ക് കർഷകമണ്ണിൽ  ലഭിച്ചത് മറ്റൊരിടത്തും ലഭിക്കാത്ത ആവേശോജ്ജ്വല സ്വീകരണങ്ങളായിരുന്നു.  സ്ത്രീകളുടെയും കുട്ടികളുടെയും പങ്കാളിത്തം യാത്രക്ക് മാറ്റ് കൂട്ടി. ഉച്ച മുതലേ എല്ലാ റോഡുകളും ഒരേ മനസോടെ പാലായിലേക്ക് ഒഴുകുകയായിരുന്നു.

കോട്ടയം പാർലെമെന്റ് മണ്ഡലത്തെ ലോകസഭയിൽ പ്രതിനിധീകരിക്കുമ്പോൾ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളുടെ പട്ടികയുമായാണ് ജോസ് കെ മാണി എത്തിയത്. മികച്ച അടിസ്ഥാന സൗകര്യങ്ങളാണ് നാടിന്റെ യശസ് ഉയർത്തുന്നതെന്ന് അദ്ദേഹം  പറഞ്ഞു. തൊഴിലില്ലായ്മയുടെ കണക്ക് പ്രസിദ്ധീകരിക്കുന്നതിലല്ല തൊഴിലില്ലായ്മ  തുടച്ചു നീക്കാനാണ് കേന്ദ്ര  സർക്കാർ ശ്രമിക്കേണ്ടതെന്ന് ജോസ് കെ മാണി പറഞ്ഞു.  അതിന് കൂടുതൽ സ്ഥാപനങ്ങൾ വരണം. തൊഴിൽ രഹിതരില്ലാത്ത ഭാരതത്തെയാണ് ഭരണാധികാരികൾ സ്വപ്നം കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു. യുവാക്കളുടെ പ്രാതിനിധ്യം കേരള യാത്രയെ വ്യത്യസ്തമാക്കുന്നുണ്ട്. നൂറ് കണക്കിന് യുവജനങ്ങളാണ് യാത്രയിൽ അണി നിരക്കുന്നത് . യാത്ര എത്തുന്ന സ്ഥലങ്ങളിൽ കോളേജ് വിദ്യാർത്ഥികൾ യാത്രയ്ക്കൊപ്പം ചേരുന്നു. കേരളയാത്ര യുവതയുടെ യാത്രയായി  മാറുന്ന കാഴ്ച ജില്ലയിലുടനീളം  കാണാമായിരുന്നു. 

സമാപന സമ്മേളനം കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ കെ.എം മാണിയുടെ സാനിധ്യത്തില്‍ കെ.മുരളീധരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. , ജോയി എബ്രഹാം എക്‌സ്.എം.പി, മോന്‍സ് ജോസഫ് എം.എല്‍.എ,റോഷി അഗസ്റ്റിന്‍ എം.എല്‍.എ,ഡോ.എന്‍.ജയരാജ് എം.എല്‍.എ, സി.എം.പി ജനറല്‍ സി.പി ജോണ്‍, ഇ.ജെ അഗസ്തി, സണ്ണി തെക്കേടം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പാമ്പാടി,പാലാ മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്‍ ബിജി ജോജോ, തോമസ് ചാഴിക്കാടന്‍, സ്റ്റീഫന്‍ ജോര്‍ജ്, സജി മഞ്ഞക്കടമ്പില്‍, ജോസ് പുത്തന്‍കാലാ, തോമസ് ഉണ്ണിയാടന്‍,ജോബ് മൈക്കിള്‍, പ്രിന്‍സ് ലൂക്കോസ്, വിജി എം.തോമസ്,ഫിലിപ്പ് കുഴികുളം, ജോസഫ് ചാമക്കാല,പ്രമോദ് നാരായണ്‍, രാജേഷ് വാളിപ്ലാക്കല്‍,ജോമി മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.
റഫേല്‍ ഇടപാടില്‍ പ്രതിരോധമന്ത്രാലയത്തെ മറികടന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയ സമാന്തര ചര്‍ച്ചകള്‍ തുറന്നുകാട്ടുന്നത് ബി.ജെ.പിയുടെ അഴിമതി ചങ്ങാത്തങ്ങളാണെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി. കേരളയാത്രയുടെ ജില്ലയിലെ പര്യടനത്തിന്റെ വിവിധ വേദികളില്‍ ലഭിച്ച സ്വീകരണങ്ങള്‍ക്ക് നന്ദി പറഞ്ഞ് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനങ്ങളും ആഗോള ഉടമ്പടികളും ഇന്ത്യയിലെ കോര്‍പ്പറേറ്റ് ഭീമന്മാരെ സഹായിക്കാനാണ് എന്ന് ഓരോ ദിവസവും തെളിഞ്ഞുക്കൊണ്ടിരിക്കുന്നു. പ്രതിരോധ മന്ത്രാലയത്തിന്റെ സെക്രട്ടറി ജി.മോഹന്‍കുമാറിന്റെ കുറിപ്പ് അനുസരിച്ച് കരാറിന് രൂപം നല്‍കാന്‍ ചുമതലപ്പെട്ട വിദഗ്ദ സംഘത്തിന്റെ ചര്‍ച്ചകളെപ്പോലും ദുര്‍ബലപ്പെടുത്തക്കവണ്ണം പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയ ഇടപെടല്‍ രാജ്യത്തെ ആരെ ഞെട്ടിപ്പിക്കുന്നതാണ്. ഇന്ത്യന്‍ സൈന്യത്തോടും ജനങ്ങളോടും കടുത്ത വഞ്ചനയാണ് കേന്ദ്രഭരണകൂടം കാണിച്ചിരിക്കുന്നത്. പ്രളയാനന്തര ബഡ്ജറ്റില്‍ കോട്ടയം ജില്ലയോട് കടുത്ത അവഗണന കാട്ടിയ എല്‍.ഡി.എഫ് സര്‍ക്കാര്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് തുടക്കം കുറിച്ച പദ്ധതികളുടെ പോലും നിര്‍വഹണത്തിന് തടസ്സം സൃഷ്ടിച്ചുരിക്കുകയാണെന്നും ജോസ് കെ.മാണി പറഞ്ഞു.