
സ്വന്തം ലേഖകൻ
അതിരമ്പുഴ : അതിരമ്പുഴ സെന്റ്. മേരീസ് ഫൊറോന പള്ളിയിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചു വിശ്വസിക്കളെ ആരെയും പങ്കെടുപ്പിക്കാതെ ഒറ്റയ്ക്ക് വി. കുർബാന അർപ്പിച്ചു കൊണ്ടിരുന്ന വൈദികനെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച ഉദ്യോഗസ്ഥന്റെ നടപടി കൃത്യവിലോപവും, വിശ്വാസത്തെയും വിശ്വാസികളുടെ വികാരങ്ങളെയും വ്രണപ്പെടുത്തുന്നതും ആണെന്നും ഇത്തരം പ്രവണതകൾ ഒരിക്കലും അംഗീകരിക്കാൻ ആവുന്നതല്ലെന്നും കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി പറഞ്ഞു.
സ്ഥലത്തു ഇല്ലാത്ത അദ്ദേഹം ഫോണിലൂടെ പാർട്ടിയുടെ പിന്തുണ അറിയിച്ചു. സെന്റ്. മേരീസ് ഫൊറോന പള്ളി വികാരി ഫാ. ജോസഫ് മുണ്ടകത്തിലിനെ കേരള കോൺഗ്രസ് (എം) സംസ്ഥാന ഓഫീസ് ചാർജ് സെക്രട്ടറി സ്റ്റീഫൻ ജോർജ് പള്ളിയങ്കണത്തിൽ സന്ദർശിച്ച് പിന്തുണ അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചാലക്കുടി നിയോജക മണ്ഡലം എൽഡിഫ് സ്ഥാനാർത്ഥി ഡെന്നിസ് ആന്റണി, കേരള കോൺഗ്രസ് (എം) ഏറ്റുമാനൂർ നിയോജക മണ്ഡലം പ്രസിഡണ്ട് ജോസ് ഇടവഴിക്കൻ, എന്നിവർ കൂടെ ഉണ്ടായിരുന്നു.