
ജോസ് കെ മാണിയുടെ മകൾക്ക് പാമ്പുകടിയേറ്റു ; ആലപ്പുഴ മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ
ആലപ്പുഴ : കേരള കോണ്‍ഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയുടെ മകൾക്ക് പാമ്പുകടിയേറ്റു. ആലപ്പുഴയിൽ വെച്ചാണ് മകൾ പ്രിയങ്ക(28) പാമ്പുകടിയേറ്റത്. ആലപ്പുഴയിൽ അമ്മ നിഷയുടെ വീട്ടിലെത്തിയപ്പോഴാണ് പാമ്പുകടിയേറ്റത്.
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പാമ്പ് ഏതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. നിലവിൽ എംഐസിയുവിൽ നിരീക്ഷണത്തിലാണ്.
അപകടാവസ്ഥയില്ലെന്ന് ഡോക്ടർമാർ. കടിച്ചത് നോൺ-വെനമസ് സ്‌നേക്ക് എന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് അറിയിച്ചു. നിരീക്ഷണത്തിനുശേഷം വിട്ടയയ്ക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0