
കോട്ടയം: സാമൂഹിക നീതിക്കുവേണ്ടി പരിശ്രമിക്കുന്ന ജനകീയ സർക്കാരിൻ്റെ പ്രതിബദ്ധതയാണ് ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് അംഗീകരിച്ചതിലൂടെ വ്യക്തമാകുന്നതെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. കേരള കോൺഗ്രസ് എം പാർട്ടി ഈ വിഷയത്തിൽ സംസ്ഥാന സർക്കാരുമായി നിരന്തര ഇടപെടൽ നടത്തിയിരുന്നു.
കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ ദീർഘകാലത്തെ ആവശ്യങ്ങൾ പരിഗണിച്ചുകൊണ്ടുള്ള ചരിത്രപരമായ നടപടിയാണ് സർക്കാർ സ്വീകരിച്ചത്
അർഹമായ ആനുകൂല്യങ്ങൾ എല്ലാവരിലേക്കും എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിലൂടെ സാമൂഹിക നീതി നടപ്പിലാക്കാൻ ഈ തീരുമാനത്തിലൂടെ സാധിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിന്നോക്ക ജനവിഭാഗങ്ങളുടെ സാമ്പത്തിക_വിദ്യാഭ്യാസ മുന്നേറ്റത്തിന് റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കുന്നത് ഏറെ സഹായകരമാകും എന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി.



