
കോട്ടയം: കേരളത്തിന്റെ വികസനം തടസപ്പെടുത്തുന്ന കാര്യത്തിൽ യുഡിഎഫും ബിജെപിയും ഒരേ മനസോടെ മത്സരിച്ചുവെന്ന് കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ മാണി.
എൽഡിഎഫ് മധ്യമേഖല വികസന മുന്നേറ്റ ജാഥയ്ക്ക് കോട്ടയത്ത് നൽകിയ സ്വീകരണസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രസർക്കാർ നടപടികൾക്കെതിരേ ഒരക്ഷരം ഈ രണ്ടു കൂട്ടരും ഉരിയാടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുനക്കര മൈതാനത്ത് നടന്ന സമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ സന്തോഷ് കേശവനാഥ് അധ്യക്ഷത വഹിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജാഥാ ക്യാപ്റ്റൻ ജോസ് കെ.മാണി, ജാഥാംഗങ്ങളായ കെ.കെ. ശൈലജ എംഎൽഎ, പി.പി. സുനീർ എംപി, ബിനോയ് ജോസഫ്, മാത്യൂസ് കോലഞ്ചേരി, എം.കെ. പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു.
മന്ത്രി വി.എൻ. വാസവൻ, മുതിർന്ന സിപിഎം നേതാവ് വൈക്കം വിശ്വൻ, സിപിഎം ജില്ലാ സെക്രട്ടറി ടി.ആർ. രഘുനാഥൻ, സംസ്ഥാന കമ്മിറ്റിയംഗം കെ. അനിൽകുമാർ, ലോപ്പസ് മാത്യു, വി.കെ. സന്തോഷ്കുമാർ, പ്രമോദ് നാരായൺ എംഎൽഎ, കെ.എം. രാധാകൃഷ്ണൻ, തോമസ് ചാഴികാടൻ എന്നിവർ പങ്കെടുത്തു.



