ഭിന്നശേഷി അധ്യാപക നിയമന പ്രശ്നം; പ്രശ്ന പരിഹാരത്തിൽ നിർണ്ണായകമായത് ജോസ് കെ.മാണി എംപിയുടെ ഇടപെടൽ; കേരള കോൺഗ്രസ് എമ്മിന് മറ്റൊരു പൊൻതൂവൽ കൂടി…!

Spread the love

കോട്ടയം: ഭിന്നശേഷി അധ്യാപക നിയമനപ്രശ്നത്തിൽ സഭകൾക്കും സർക്കാരിനും ഇടയിലുണ്ടായിരുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമേകിയത് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി എംപിയുടെ ഇടപെടൽ.

video
play-sharp-fill

ഭിന്നശേഷി പ്രശ്‌ന പരിഹാരത്തിനും അധ്യാപക നിയമനാംഗീകാരത്തിനുമായി ജോസ് കെ.മാണി എംപിയാണ് നിർണ്ണായകമായ ഇടപെടൽ നടത്തിയത്. കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് നിലനിന്ന പ്രശ്നത്തിനാണ് ഇതിലൂടെ ശാശ്വത പരിഹാരം ഉണ്ടായത്.

ഈ വിഷയം ഉടലെടുത്തപ്പോൾ തന്നെ സഭയ്ക്കും സർക്കാരിനും ഇടയിൽ പാലമായി പ്രവർത്തിക്കുകയാണ് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി നടത്തിയത്. അധ്യാപകരുടെ ആശങ്കകൾ കൃത്യമായി സർക്കാരിലേയ്ക്ക് എത്തിക്കുന്നതിനു വേണ്ട നിർണ്ണായകമായ ഇടപെടലും ഇദ്ദേഹത്തിൻ്റെ ഭാഗത്തു നിന്നും ഉണ്ടായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുപ്രീം കോടതിയിലുള്ള പരിഗണനയിലിരിക്കെ സംസ്ഥാന സർക്കാർ അഡ്വക്കറ്റ് ജനറലുമായും സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകരുമായും നടത്തിയ ചർച്ചകളുടെയും നിയമോപദേശത്തിന്റെയും അടിസ്ഥാനത്തിലാണ് ഇപ്പോൾ സർക്കാർ ഈ തീരുമാനത്തിലെത്തിയത്. 20000-ൽ അധികം അധ്യാപകർക്കാണ് ഇതിന്റെ ഗുണം ലഭിക്കുക.

കേരള കോൺഗ്രസ്‌ ചെയർമാൻ ജോസ് കെ. മാണിയാണ് സഭയ്ക്കും സർക്കാരിനും ഇടയിൽ സമവായത്തിന് നേതൃത്വം വഹിച്ചത്.