video
play-sharp-fill

സത്യപ്രതിജ്ഞ കഴിഞ്ഞ് സത്യഗ്രഹ വേദിയിലേക്ക് ജോസ് കെ മാണി

സത്യപ്രതിജ്ഞ കഴിഞ്ഞ് സത്യഗ്രഹ വേദിയിലേക്ക് ജോസ് കെ മാണി

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യസഭാംഗമായി സത്യ പ്രതിജ്ഞ ചെയ്തശേഷം കേരള കോൺഗ്രസ്സ് (എം) ചെയർമാൻ ജോസ് കെ. മാണി ഗാന്ധി പ്രതിമക്ക് മുന്നിലെത്തി സത്യഗ്രഹം നടത്തുന്ന പ്രതിപക്ഷ എം പിമാർക്കൊപ്പം സമരത്തിൽ പങ്കെടുത്തു.

രാജ്യത്തെ കാർഷികമേഖലയെയും പൊതുമേഖലാ സ്ഥാപനങ്ങളെയും കുത്തക കോർപ്പറേറ്റുകൾക്ക് തീറെഴുതുന്നതിനെതിരെ പാർലമെന്റിൽ ശബ്ദിച്ച പ്രതിപക്ഷ എം.പിമാരെ സസ്പെൻഡു ചെയ്തതിലൂടെ കേന്ദ്രസർക്കാർ ജനാധിപത്യവിരുദ്ധമായ നിലപാടാണ് സ്വീകരിച്ചതെന്ന് ജോസ് കെ. മാണി എം.പി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനാധിപത്യ വിരുദ്ധ, ജനദ്രോഹ നയങ്ങൾക്കെതിരായ പോരാട്ടം കൂടുതൽ കരുത്തോടെ തുടരുമെന്നും ജോസ് കെ മാണി പറഞ്ഞു.