ശബരിമലയുടെ പേരിൽ കലാപം സൃഷ്ടിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഭരണപരാജയം മറക്കാൻ ശ്രമിക്കുന്നു: ജോസ് കെ.മാണി

ശബരിമലയുടെ പേരിൽ കലാപം സൃഷ്ടിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഭരണപരാജയം മറക്കാൻ ശ്രമിക്കുന്നു: ജോസ് കെ.മാണി

സ്വന്തം ലേഖകൻ

കോട്ടയം: ശബരിമലയെ കലാപഭൂമിയാക്കി കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഭരണപരാജയം മറക്കാൻ ശ്രമിക്കുകയാണെന്നും, പ്രളയത്തിൽ തകർന്നടിഞ്ഞ കേരളീയരുടെ മുമ്പിൽ ഇരുസർക്കാരുകളും പുറംതിരിഞ്ഞു നിൽക്കുകയാണെന്നും ശബരിമല വിഷയം രാഷ്ട്രിയ വൽക്കരിക്കാൻ ശ്രമിക്കുന്ന സംസ്ഥാന സർക്കാരും,വർഗീയ വൽക്കരിക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാരും കേരളത്തെ കലാപഭൂമി ആക്കിയിരിക്കുകയാണെന്നും കേരളാ കോണ്ഗ്രസ് വൈസ് ചെയർമാൻ ജോസ് കെ.മാണി എം.പി.അഭിപ്രായപ്പെട്ടു. പരിപാവനമായ ശബരിമലയുടെ പേരിൽ നാട്ടിൽ കലാപം ഉണ്ടാക്കുന്നവരെ വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ കേരളത്തിലെ സമാധനകാമ്ഷികളായ പൊതു സമൂഹം കൈകാര്യം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജനദ്യോഹഭരണമാണ് നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യൂത്ത്ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംസ്ഥാന നേതൃയോഗം കോട്ടയത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റോണി മാത്യൂ, സുമേഷ് ആഡ്രൂസ്, ജോബി വാതപ്പള്ളിൽ, ജയിസ് വെട്ടിയാർ, ജൂണി കുതിരവട്ടം, സാബു പീടികയ്ക്കൽ, സിജി കട്ടക്കയം, വി ജോ ജോസ്, ഷിബു ലൂക്കോസ്,ജോജി കുറത്തിയാടൽ, ഗൗതം എൻ നായർ, ബിജു പറപ്പള്ളിൽ, ബിനു കുരുവിള, ഡിനു ചാക്കോ, മഹേഷ് കൂട്ടപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.