video
play-sharp-fill
ജോസ് കെ മാണിയുടെ വിഷൻ 2030ന്റെ ഭാ​ഗമായി ജനപ്രതിനിധികളെ പ്രവർത്തന മികവുള്ളവരാക്കാൻ ദീർഘപദ്ധതിക്ക് കേരള കോൺഗ്രസ് (എം); ഇതിൻറെ ഭാഗമായി ത്രിതല പഞ്ചായത്ത് അംഗങ്ങളുടെ ഒരു ദിവസം നീണ്ടുനിന്ന ശില്പശാല പാലാ സൺസ്റ്റാർ  ഓഡിറ്റോറിയത്തിൽ നടന്നു.

ജോസ് കെ മാണിയുടെ വിഷൻ 2030ന്റെ ഭാ​ഗമായി ജനപ്രതിനിധികളെ പ്രവർത്തന മികവുള്ളവരാക്കാൻ ദീർഘപദ്ധതിക്ക് കേരള കോൺഗ്രസ് (എം); ഇതിൻറെ ഭാഗമായി ത്രിതല പഞ്ചായത്ത് അംഗങ്ങളുടെ ഒരു ദിവസം നീണ്ടുനിന്ന ശില്പശാല പാലാ സൺസ്റ്റാർ ഓഡിറ്റോറിയത്തിൽ നടന്നു.

സ്വന്തം ലേഖകൻ

കോട്ടയം :ത്രിതല പഞ്ചായത്ത് അംഗങ്ങളെ അടിമുടി പ്രവർത്തന മികവുള്ളവരാക്കാനുള്ള ദീർഘപദ്ധതിക്ക് പുതുവർഷാരംഭത്തിൽ തുടക്കമിട്ട് കേരള കോൺഗ്രസ് (എം ) . പാർട്ടി ചെയർമാൻ ജോസ് കെ മാണിയുടെ വിഷൻ 2030 യുടെ ഭാഗമായി പാർട്ടിയുടെ വിവിധ തലങ്ങളിൽ നടപ്പാക്കിവരുന്ന പദ്ധതികളുടെ ഭാഗമായാണ് ജനപ്രതിനിധികളെ മികച്ച ചട്ടക്കൂടിനുള്ളിലാക്കാനുള്ള തീരുമാനം.

പഞ്ചായത്ത് അംഗങ്ങളെ സമ്പൂർണ്ണമായും ജനങ്ങളുമായി ബന്ധിപ്പിച്ചു നിർത്തുന്ന പ്രവർത്തന മികവിന് പദ്ധതിയിടുന്ന ആദ്യ രാഷ്ട്രീയകക്ഷിയായി മാറുകയാണ് കേരള കോൺഗ്രസ് (എം). ജനങ്ങളുമായി നിരന്തരം ബന്ധപ്പെടുകയും ഏറ്റവും അടുത്ത് ഇടപഴകുകയും ചെയ്യുന്നവരാണ് ജനപ്രതിനിധികൾ .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടിലെ സാമൂഹികവും ഗാർഹികവുമായ ചലനങ്ങൾ ആദ്യം അറിയുന്നതും , ആവശ്യ ഘട്ടങ്ങളിൽ സഹായഹസ്തവുമായി ഓടിയെത്തുന്നതും ഇവരാണ്. പാർട്ടി നേതൃത്വത്തിന് മുമ്പിൽ പ്രാദേശിക വികസന ആവശ്യങ്ങളും ജനകീയ വിഷയങ്ങളും അവതരിപ്പിക്കേണ്ടതും ഇവരാണ്. ചിട്ടയായ പരിശീലനം നൽകി ജനപ്രതിനിധികളെ മികച്ച പൊതുപ്രവർത്തകരാക്കുകയാണ് പാർട്ടി ലക്ഷ്യം. ഇതിൻറെ ഭാഗമായി കോട്ടയം ജില്ലയിലെ കേരള കോൺഗ്രസ് (എം) ത്രിതല പഞ്ചായത്ത് അംഗങ്ങളുടെ ഒരു ദിവസം നീണ്ടുനിന്ന ശില്പശാല പാലാ സൺസ്റ്റാർ ഓഡിറ്റോറിയത്തിൽ ഇന്നലെ നടന്നു.

പതിവ് രാഷ്ട്രീയ സമ്മേളനങ്ങളിൽനിന്ന് വ്യത്യസ്തമായി മുൻകൂട്ടി നൽകപ്പെട്ട വിവിധ വിഷയങ്ങളെ അധികരിച്ചുകൊണ്ടുള്ള സംവാദങ്ങൾ ആയിരുന്നു ഏറെയും. ജനപ്രതിനിധികൾ ആരാവണം എന്നതിനെ സംബന്ധിച്ച് പ്രമോദ് നാരായണൻ എംഎൽഎ , തദ്ദേശസ്വയംഭരണത്തിൽ മെമ്പർമാരുടെ പങ്കാളിത്തം എന്ന വിഷയത്തിൽ ഷാജി ജോർജ് പാർട്ടിയും ത്രിതല പഞ്ചായത്ത് അംഗങ്ങളും എന്ന വിഷയത്തിൽ പ്രൊഫ. ലോപ്പസ് മാത്യു,, ഇടതുപക്ഷ മുന്നണിയും കേരള കോൺഗ്രസും എന്നതിനെ സംബന്ധിച്ച് ജോബ് മൈക്കിൾ എം എൽ എ, എൽഡിഎഫ് ഭരണനേട്ടങ്ങൾ സംബന്ധിച്ച് സെബാസ്റ്റ്യൻ കുളത്തിങ്കൽ എംഎൽഎ , പാർലമെൻറ് തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ സംബന്ധിച്ച് സ്റ്റീഫൻ ജോർജ് എക്സ് എം എൽ എ, ആനുകാലിക രാഷ്ട്രീയത്തെ സംബന്ധിച്ച് ജോർജുകുട്ടി അഗസ്തി എന്നിവർ ക്ലാസുകൾ എടുത്തു..

ജനപ്രതിനിധി സംഗമം ചെയർമാൻ ജോസ് കെ മാണി ഉദ്ഘാടനം ചെയ്തു. തോമസ് ചാഴികാടൻ എം പി മുഖ്യപ്രഭാഷണം നടത്തി. ശില്പശാലയിൽ പങ്കെടുത്ത ജനപ്രതിനിധികളിൽ നിന്നും അവരുടെ രണ്ടു വർഷത്തെ പ്രവർത്തന റിപ്പോർട്ട് പാർട്ടി എഴുതി വാങ്ങി. ഈ റിപ്പോർട്ടുകൾ അവലോകനം ചെയ്യുന്നതിനും ആവശ്യമായ തിരുത്തൽ നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനുമായി ഒരു കമ്മിറ്റിയെയും ചുമതലപ്പെടുത്തി.

വികസനവും ജനക്ഷേമപ്രവർത്തനങ്ങളും അതിവേഗം ജനങ്ങളിലേക്ക് എത്തിക്കുക, ഏത് ആവശ്യങ്ങളിലും ഒരു വിളിപ്പാടകലെ ജനപ്രതിനിധി ഉണ്ടാവുക, അതിലൂടെ പാർട്ടിയുടെ ജനകീയ അടിത്തറ കൂടുതൽ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഗമം ജില്ലയിൽ സംഘടിപ്പിച്ചതെന്നും ഇതുമായി ബന്ധപ്പെട്ട തുടർ പരിപാടികൾ ഉണ്ടാവുമെന്നും ജില്ലാ പ്രസിഡൻറ് പ്രൊഫ. ലോപ്പസ് മാത്യുവും ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ഔസേപ്പച്ചൻ വാളിപ്ലാക്കലും പറഞ്ഞു.