play-sharp-fill
മാർ ജോസഫ് പെരുംതോട്ടവും ജോസ് കെ മാണി എം.പിയും ബിഷപ്പിനെ ജയിലിൽ സന്ദർശിച്ചു

മാർ ജോസഫ് പെരുംതോട്ടവും ജോസ് കെ മാണി എം.പിയും ബിഷപ്പിനെ ജയിലിൽ സന്ദർശിച്ചു

സ്വന്തം ലേഖകൻ

പാലാ: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസ് പെരുംതോട്ടവും ജോസ് കെ മാണി എം.പിയും ജയിലിൽ സന്ദർശിച്ചു. ഉച്ചക്ക് ശേഷമാണ് ആർച്ച് ബിഷപ്പ് പാലാ സബ്ജയിലിലെത്തി ബിഷപ്പിനെ കണ്ടത്. കൈയ്യിൽ കരുതിയിരുന്ന പുസ്തകവും ബിഷപ്പിന് സമ്മാനിച്ചു. ജയിലിൽ സന്ദർശനം നടത്തുന്നത് തന്റെ പതിവുകളിലൊന്നാണെന്നും അത്തരത്തിലുള്ള സന്ദർശനമാണിതെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. ഫ്രാങ്കോ മുളയ്ക്കൽ കുറ്റവാളിയാണോ എന്ന് കോടതി തീരുമാനിക്കട്ടേയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാവിലെ 11 മണിയോടെ ജോസ് കെ മാണി എം.പി യും ജയിലിൽ ബിഷപ്പിനെ സന്ദർശിച്ചിരുന്നു. ദിവസേനയെന്നോണം ബിഷപ്പിനെ സന്ദർശിച്ച് പിന്തുണ അറിയിക്കുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്.