നിഷ ജോസ് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; ഇതുമായി ബന്ധപ്പെട്ട് അനാവശ്യ വാര്‍ത്തകള്‍ ഇറിക്കി വിടുന്നത് എവിടുന്നാന്ന് അറിയാം: വ്യാജ പ്രചാരണങ്ങള്‍ തള്ളി ജോസ് കെ. മാണി

Spread the love

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ നിഷ ജോസ് മത്സരിക്കില്ലെന്ന് വെളിപ്പെടുത്തി കേരളാ കോണ്‍ഗ്രസ് ജോസ് കെ. മാണി. ഇതുമായി ബന്ധപ്പെട്ട അനാവശ്യ വാര്‍ത്തകള്‍ ഇറിക്കി വിടുന്നത് എവിടുന്നാന്ന് അറിയാമെന്ന് അദ്ദേഹം പറഞ്ഞു.

video
play-sharp-fill

വസ്തുതാ വിരുദ്ധമായ പ്രചാരണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. നിഷ സോഷ്യല്‍ സര്‍വീസുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലാണു ശ്രദ്ധകൊടുക്കുന്നതെന്നും ജോസ് കെ. മാണി പറഞ്ഞു.

നിഷ ജോസ് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നു വ്യാപക പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു. നിഷ പാലാ നഗരസഭയില്‍ മത്സരിച്ചു നഗരസഭാ അധ്യക്ഷയായി എത്തുമെന്ന തരത്തിലായിരുന്ന പ്രചാരണം. എന്നാല്‍, ഇത്തരം പ്രചാരണങ്ങള്‍ തള്ളുകയാണു ജോസ് കെ. മാണി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളാ കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയാണു പാലാ. അവിടെ നിഷയെ എത്തിക്കുന്നതോടു കൂടി കുടുംബ രാഷ്ട്രീയമാണു പാലായില്‍ നടത്തുന്നതെന്നതാണു ചില പ്രചാരണങ്ങള്‍. ഇതോടൊപ്പം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും നിഷ മത്സരിക്കാന്‍ സാധ്യതയുണ്ടെന്നും വ്യാപക പ്രചാരണം ഉണ്ടായിരുന്നു.

കാന്‍സറിനെതിരെയുള്ള പോരാട്ടം ഉള്‍പ്പടെയായി സോഷ്യല്‍ സര്‍വീസ് രംഗത്ത നിഷ സജീവമാണ്. അടുത്തിടെയാണു സ്ത്രീകളിലെ സ്തനാര്‍ബുദം നേരത്തേ കണ്ടെത്തുക എന്ന സന്ദേശവുമായി കേരളത്തിനകത്തും പുറത്തും കാരുണ്യ സന്ദേശയാത്ര നടത്തിയത്.