video
play-sharp-fill

ജോസഫിന് തിരിച്ചടി : രണ്ടില ചിഹ്നവും കേരള കോൺഗ്രസ് എം പാർട്ടിയും ജോസ് കെ മാണിക്ക് ; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വിധി ശരിവെച്ച് കേരള ഹൈക്കോടതി

ജോസഫിന് തിരിച്ചടി : രണ്ടില ചിഹ്നവും കേരള കോൺഗ്രസ് എം പാർട്ടിയും ജോസ് കെ മാണിക്ക് ; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വിധി ശരിവെച്ച് കേരള ഹൈക്കോടതി

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : വിവാദങ്ങൾക്കൊടുവിൽ ജോസഫിന് വീണ്ടും തിരിച്ചടി. രണ്ടില ചിഹ്നവും കേരള കോൺഗ്രസ് എം പാർട്ടിയും ജോസ് കെ മാണിക്ക്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി ശരിവെച്ച് കേരള ഹൈക്കോടതിയും.

രണ്ടില ചിഹ്നവും കേരള കോൺഗ്രസ് എം എന്ന പാർട്ടിയും ജോസ് കെ മാണിയുടെ വിഭാഗത്തിനാണ് എന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചിരുന്നു. ഇതിനു പിന്നാലെ ആണ് കേരള ഹൈക്കോടതിയിൽ നിന്നു കൂടി തിരിച്ചടി ജോസഫ് വിഭാഗം വീണ്ടും ഇരന്ന് വാങ്ങിയിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീണ്ടും ഒരു പക്ഷേ ജോസഫ് മേൽ കോടതിയിൽ പോയേക്കാം. എന്നാൽ അന്തിമ വിജയം ജോസ് കെ മാണിക്കായിരിക്കുമെന്നാണ് പുറത്ത് വരുന്ന സൂചനകൾ. ഒരു രാഷ്ട്രീയ പാർട്ടിക്ക് വേണ്ടത് എംഎൽഎ മാരുടേയും എംപി മാരുടേയും അതുപോലെ പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെയും ഭൂരിപക്ഷം ആണ്. ജോസ് കെ മാണിയെ സംബന്ധിച്ച് രണ്ട് എംഎൽഎ മാരുടേയും രണ്ട് എംപി മാരുടേയും പിൻതുണയുണ്ട്.

ഇതിനു പുറമെ സംസ്ഥാന കമ്മിറ്റിയിൽ ഭൂരിഭാഗവും ജോസ് കെ മാണിക്ക് ഒപ്പമാണ്. ആകെ മൂന്ന് എംഎൽഎ മാരുടെ പിൻതുണ മാത്രമാണ് ജോസഫിന് ഉള്ളത്. അതിനാൽ ഒരു കാരണവശാലും ചിഹ്നവും പാർട്ടിയും ലഭിക്കുകയില്ല എന്ന് അറിഞ്ഞുകൊണ്ട് തന്നെ ആണ് ജോസഫ് കേസിന് പോകുന്നത്.

വിവാദങ്ങൾക്ക് ശേഷം രണ്ടില ചിഹ്നവും കേരള കോൺഗ്രസ് എം എന്ന പാർട്ടിയും ജോസ് കെ മാണിക്ക് ലഭിച്ചതോടെ അവർ വീണ്ടും കരുത്തരായി. കൂടാതെ തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കുന്ന സാഹചര്യത്തിൽ കേരള കോൺഗ്രസ് പ്രവർത്തകർക്ക് തെരഞ്ഞെടുപ്പിനെ നേരിടാൻ കൂടുതൽ ആത്മവിശ്വാസവും ലഭിച്ചിരിക്കുകയാണ്.

 

Tags :