video
play-sharp-fill

കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുടെ ജീവന്‍ പന്താടുന്നു : ജോസ് കെ.മാണി

കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുടെ ജീവന്‍ പന്താടുന്നു : ജോസ് കെ.മാണി

Spread the love

സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി. രാജ്യതലസ്ഥാനത്തെ കര്‍ഷകരുടെ സമരം 40 ദിവസം പിന്നിട്ടിട്ടും സമരം പരിഹരിക്കുവാന്‍ ആത്മാര്‍ത്ഥമായ സമീപനം സ്വീകരിക്കാതെ കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുടെ ജീവന്‍ പന്താടുകയാണെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി പറഞ്ഞു.

ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തുന്ന പോരാട്ടം ഇന്ത്യയുടെ ചരിത്രത്തിലെ ഉജ്ജ്വലസമരമാതൃകയായി മാറിയിരിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡല്‍ഹി അതിര്‍ത്തി ഗാസിപ്പൂരില്‍ സമരം ചെയ്യുന്ന കര്‍ഷകരെ കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എം.പിയും, തോമസ് ചാഴിക്കാടന്‍ എം.പിയും സന്ദര്‍ശിച്ച് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയും അഭിവാദ്യം അര്‍പ്പിക്കുകയും ചെയ്തു.

കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ മൂന്ന് കര്‍ഷകദ്രോഹനിയമങ്ങളും പിന്‍വലിക്കുന്നത് വരെ കേരളാ കോണ്‍ഗ്രസ്സ് (എം) പാര്‍ട്ടി കര്‍ഷകരോടൊപ്പം ഉണ്ടായിരിക്കുമെന്നും ജോസ് കെ.മാണി കര്‍ഷകര്‍ക്ക് ഉറപ്പുനല്‍കി.
കേരളാ കോണ്‍ഗ്രസ്സ് (എം) ഡല്‍ഹി യൂണിറ്റ് നേതാക്കളായ ജോഷി ഫിലിപ്പ്, ജോമോന്‍ വരമ്പേല്‍, എം.എം ജോയി, ഷാജി ഓട്ടപ്പള്ളി, സാബു മാത്യു തുടങ്ങിയവര്‍ എം.പിമാരോടൊപ്പം സന്ദര്‍ശനത്തില്‍ പങ്കുചേര്‍ന്നു.