video
play-sharp-fill
ബി.ജെ.പി ഇതര സര്‍ക്കാരുകള്‍ ഉള്ള സംസ്ഥാനങ്ങളില്‍ ബോധപൂര്‍വ്വം ഭരണസ്തംഭനം സൃഷ്ടിക്കുന്നു; ഗവര്‍ണ്ണറുടേത് സമാന്തര പ്രതിപക്ഷ നേതാവാകാനുള്ള ശ്രമമെന്ന് ജോസ് കെ മാണി

ബി.ജെ.പി ഇതര സര്‍ക്കാരുകള്‍ ഉള്ള സംസ്ഥാനങ്ങളില്‍ ബോധപൂര്‍വ്വം ഭരണസ്തംഭനം സൃഷ്ടിക്കുന്നു; ഗവര്‍ണ്ണറുടേത് സമാന്തര പ്രതിപക്ഷ നേതാവാകാനുള്ള ശ്രമമെന്ന് ജോസ് കെ മാണി

സ്വന്തം ലേഖിക

കോട്ടയം: സമാന്തര പ്രതിപക്ഷ നേതാവാകാനുള്ള ശ്രമമാണ് കേരളാ ഗവര്‍ണ്ണര്‍ നടത്തുന്നതെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ്  കെ.മാണി എം.പി.

കോട്ടയത്ത് ചേര്‍ന്ന കേരളാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബി.ജെ.പി ഇതര സര്‍ക്കാരുകള്‍ ഉള്ള സംസ്ഥാനങ്ങളില്‍ ബോധപൂര്‍വ്വം ഭരണസ്തംഭനം സൃഷ്ടിക്കുക എന്ന ആസൂത്രിത അജണ്ടയുടെ ഭാഗമാണ് ഗവര്‍ണ്ണറുടെ നടപടികള്‍. സ്വന്തം രാഷ്ട്രീയ മേലാളന്മാരെ പ്രീതിപ്പെടുത്താനുള്ള ഗവര്‍ണ്ണറുടെ ശ്രമങ്ങള്‍ കേരളം വെച്ചുപൊറുപ്പിക്കില്ല.

തന്റെ ഭരണഘടനാ ചുമതലകളെല്ലാം മറന്ന ഗവര്‍ണ്ണര്‍ എല്ലാ അതിരുകളും ലംഘിക്കുകയാണ്. ഏറ്റവുമൊടുവില്‍ ക്ഷണിച്ചുവരുത്തിയ മാധ്യമപ്രതിനിധികളെ അധിക്ഷേപിച്ച് പുറത്താക്കിയത് ഫാസിസ്റ്റ് നടപടിയാണ്.

 ഭരണഘടനയുടെ നെടുംതൂണായ മാധ്യമങ്ങളുടെ സ്വതന്ത്ര്യത്തിന് മാടമ്പി മനസ്സോടെ വിലങ്ങിടാന്‍ ശ്രമിക്കുന്ന ഗവര്‍ണ്ണര്‍ സര്‍ സ.പിയുടെ പ്രേതം ബാധിച്ചതു പോലെയാണ് പെരുമാറുന്നതെന്നും ജോസ് കെ.മാണി പറഞ്ഞു.  

കേരളം ഇന്നനുഭവിക്കുന്ന ഏറ്റവും വലിയ സാമൂഹ്യവിപത്തായ മയക്കുമരുന്ന് ഉപയോഗത്തിന് എതിരായി കേരളാ കോണ്‍ഗ്രസ്സ് (എം) ന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം വിപുലമായ പ്രചരണ പരിപാടികള്‍  സംഘടിപ്പിക്കും. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം എന്ന നിലയില്‍  നവംബര്‍ 14 ന് കോട്ടയം ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും വാര്‍ഡ് തലത്തില്‍ മോചനജ്വാല സംഘടിപ്പിക്കും.

ജനകീയ പ്രചരണ ജാഥകള്‍, വിദ്യാലയങ്ങളിൽ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍, വ്യാപാരസ്ഥാപനങ്ങളിലും വീടുകളിലും ലഘുലേഖ വിതരണം എന്നിങ്ങനെ ബൃഹത്തായ പ്രവര്‍ത്തനങ്ങളാണ് ഇതിന്റെ ഭാഗമായി നടക്കുന്നത്.