
കോട്ടയം : എൽഡിഎഫ് സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള കേരളത്തിന്റെ സമ്പൂർണ്ണ അംഗീകാരമായി ഈ തെരഞ്ഞെടുപ്പ് ഫലം മാറുമെന്ന് കേരള കോൺഗ്രസ് (എം)ചെയർമാൻ ജോസ് കെ മാണി.
തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ തെരഞ്ഞെടുപ്പ് ദിനം വരെ സമ്പൂർണ്ണമായ മേൽകയ്യാണ് എൽഡിഎഫിന് തിരഞ്ഞെടുപ്പ് രംഗത്ത് ഉണ്ടായത്.
വർഗീയ ശക്തികളുമായി കൈകോർത്ത യുഡിഎഫ് സ്വന്തം അണികളിൽ നിന്ന് പോലും ഒറ്റപ്പെടുന്നതും തെരഞ്ഞെടുപ്പ് രംഗത്ത് കാണുവാൻ കഴിഞ്ഞു. ബിജെപി പതിവുപോലെ നിരാശരാകുന്നത് ഇത്തവണയും ആവർത്തിക്കുമെന്നും ജോസ് കെ. മാണി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


