play-sharp-fill
കർഷകവഞ്ചന മുഖമുദ്രയാക്കിയ കൃഷിമന്ത്രി  ഈ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല :ജോസ് കെ.മാണി

കർഷകവഞ്ചന മുഖമുദ്രയാക്കിയ കൃഷിമന്ത്രി ഈ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല :ജോസ് കെ.മാണി

സ്വന്തം ലേഖകൻ

കൽപ്പറ്റ: പ്രളയത്തിൽ തകർന്നു തരിപ്പണമായ കാർഷികമേഖലയ്ക്ക് കൈത്താങ്ങാകുന്നതിൽ അടിമുടി പരാജയപ്പെട്ട കൃഷിവകുപ്പ് മന്ത്രി തൽസ്ഥാനം ഒഴിയുന്നതാണ് ഉചിതമെന്ന് കേരളാ കോൺഗ്രസ്സ് (എം) വൈസ് ചെയർമാൻ ജോസ് കെ.മാണി എം.പി. കേരളയാത്രയുടെ വയനാട് ജില്ലയിലെ സമാപനസ്ഥലമായ കൽപ്പറ്റയിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


കാർഷിക മേഖലയ്ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുമെന്ന സർക്കാരിന്റെ പ്രഖ്യാപനത്തിന് പുല്ലുവിലപോലും നൽകാതെ ബാങ്കുകൾ ജപ്തി നടപടി തുടരുകയാണ്. സഹകരണ ബാങ്കുകളുടെ നടപടികളിൽ നിന്നുപോലും രക്ഷയേകാൻ സർക്കാരിന് കഴിയുന്നില്ല. പ്രളയം കഴിഞ്ഞ് 6 മാസമായിട്ടും 19000 കോടിയുടെ കനത്ത നഷ്ട്ടം നേരിട്ട കാർഷികമേഖലക്കായി ഒരു പുനരുജ്ജീവന പാക്കേജവതരിപ്പിക്കാനായിട്ടില്ല. പ്രളയത്തേക്കാൾ വലിയ ദുരന്തമാണ് പ്രളയാനന്തരം കേരളത്തിന്റെ പുനർനിർമ്മാണത്തിൽ മാപ്പർഹിക്കാത്ത അലംഭാവം കാണിക്കുന്ന എൽ.ഡി.എഫ് സർക്കാർ കേരളത്തിന് സമ്മാനിച്ചത്. വിദ്യാഭ്യായ വായ്പ ഉൾപ്പടെയുള്ള കർഷകരുടെ മുഴുവൻ കടങ്ങളും എഴുതി തള്ളണമെന്നും ജോസ് കെ.മാണി ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group


കേരളയാത്ര വയനാട് ജില്ലയിൽ പ്രവേശിച്ചപ്പോൾ ലഭിച്ചത് ആവേശോജ്ജ്വല സ്വീകരണമാണ്. ജാഥ കടന്നുവരുന്ന കേന്ദ്രങ്ങളിലെല്ലാം ആവേശകരമായ വരവേൽപ്പ് സമൂഹത്തിന്റെ എല്ലാ മേഖലകളിൽ നിന്നും ലഭിക്കുകയുണ്ടായി. കേരളയാത്ര മുന്നോട്ടുവെച്ച കർഷകരക്ഷ, മതേതരഭാരതം, പുതിയ കേരളം എന്നീ മൂന്ന് മുദ്രാവാക്യങ്ങൾ കേരളീയ സമൂഹം സ്വീകരിച്ചു എന്നതിന്റെ തെളിവാണ് ജാഥയ്ക്ക് ലഭിച്ച സ്വീകരണം. ഈ യാത്ര കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വികലമായ നയങ്ങൾക്കെതിരായ പോരാട്ടമാണ്. തലപ്പുഴ ടൗണിൽ പാതയോരങ്ങളിൽപ്പോലും ജോസ് കെ.മാണിയെ കാത്തുനിന്നത്് സ്ത്രീകളും കുട്ടികളും അടങ്ങുന്ന സാധാരണക്കാരാണ്. കർഷകർ അനുവഭിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള അപേക്ഷകളും നിവേദനങ്ങളും കൈപ്പറ്റിയാണ് യാത്ര തുടരുന്നത്. ജില്ലാ അതിർത്തിയായ ബോയ്സ് ടൗണിൽ ജില്ലാ പ്രസിഡന്റ് കെ.ജെ ദേവസ്യ ജാഥയെ സ്വീകരിച്ചു. തുടർന്ന് തലപ്പുഴ ടൗണിൽ നടന്ന സ്വീകരണ സമ്മേളനം റോഷി അഗസ്റ്റിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വൈകുന്നേരത്തോടെ കൽപ്പറ്റിയിൽ നടന്ന സമാപന സമ്മേളനം പാർട്ടി ജനറൽ സെക്രട്ടറി ജോയി എബ്രഹാം എക്സ്.എം.പി ഉദ്ഘാടനം ചെയ്തു.

പ്രമോദ് നാരായൺ, ജോബ് മൈക്കിൾ, ജെന്നിഗ്സ് ജേക്കബ്, സജി കുറ്റിയാനിമറ്റം, ജോർജുകുട്ടി അഗസ്തി, കെ.പി ജോസഫ്, ടി.എസ് ജോർജ്, രാജൻ പൂത്താടി, വി.ജോൺ ജോർജ്, എ.വി മത്തായി, ഐ.സി ചാക്കോ, ജോൺ സെബാസ്റ്റ്യൻ, ജോസഫ് കളപ്പുര, ഷിജോയി മാപ്പിളശ്ശേരി, പി.എം ജയശ്രീ, സലി കൂരാലി, റാണി വർക്കി, പി.അബ്ദുൽസലാം, കെ.വി സണ്ണി, കുര്യൻ ജോസഫ്, ഡെറി മാത്യു, ടി.എൽ സാബു, കെ.കെ ബേബി, പി.ടി മത്തായി, കെ.പി ജോസഫ്, കെ.വി സണ്മഇ, കെ.കെ ബേബി, കെ.പി തോമസ്, ജോസഫ് കളപ്പുര, ടി.എൽ സാബു, കെ.വി മാത്യു, കുട്ടൻ നെടുമ്പാല, എ.വി മാത്തയി, ജോൺ ജോർജ്, ടോം ജോസ്, പി.എം ജയശ്രീ, സാലി കുര്യൻ, റാണി വർക്കി, ബേബി പുളിമൂട്ടിൽ, എൻ ഹോഹൻദാസ എന്നിവർ വിവിധ യോഗങ്ങളിൽ സംസാരിച്ചു.
കേരളാ കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് കെ.ജെ ദേവസ്യം, ജില്ലാ സെക്രട്ടറിമാരായ ടി.എസ് ജോർജ്, കുര്യൻ ജോസഫ്, സുൽത്താൻബത്തേരി ചെയർമാൻ ടി.എൽ സാബു എന്നിവരുണ്ടായിരുന്നു.