play-sharp-fill
കോട്ടയത്തെ സ്ഥാനാർത്ഥിയാര് ? വിശദീകരണവുമായി ജോസ് കെ മാണി; നിഷാ ജോസ് കെ മാണി സ്ഥാനാർത്ഥിയാകില്ല

കോട്ടയത്തെ സ്ഥാനാർത്ഥിയാര് ? വിശദീകരണവുമായി ജോസ് കെ മാണി; നിഷാ ജോസ് കെ മാണി സ്ഥാനാർത്ഥിയാകില്ല

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ സ്ഥാനാർത്ഥിയെച്ചൊല്ലിയുണ്ടായ വിവാദങ്ങളിൽ വിശദീകരണവുമായി ജോസ് കെ മാണി എംപി. എം പി യുടെ ഭാര്യ നിഷാ ജോസ് കെ മാണി കോട്ടയത്ത് സ്ഥാനാർത്ഥിയാകും എന്ന രീതിയിൽ വിവിധ ഓൺ ലൈൻ മാധ്യമങ്ങൾ അടക്കം വാർത്ത നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് എം പി വിശദീകരണവുമായി രംഗത്ത് എത്തിയത്.
കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി അറിയിച്ചു. ഇതു സംബന്ധിച്ച് ചില കേന്ദ്രങ്ങള്‍ നടത്തുന്ന പ്രചരണം കേരള കോണ്‍ഗ്രസ്സ് പാര്‍ട്ടി സംഘടിപ്പിക്കുന്ന കേരളയാത്രയുടെ ശോഭ കെടുത്താന്‍ വേണ്ടിയുള്ളതാണ്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി നിഷ ജോസ് കെ.മാണി ആയിരിക്കില്ല. അനുയോജ്യനായ സ്ഥാനാര്‍ത്ഥിയെ തെരെഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി നേതൃത്വം കൂട്ടായി ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്നും ജോസ് കെ.മാണി പറഞ്ഞു.